19 September Sunday

‘ക്ലിയർ സർ, താങ്ക്‌ യു’! നാണംകെട്ട്‌ മനോരമ അവതാരക

വെബ് ഡെസ്‌ക്‌Updated: Friday Jul 9, 2021


തിരുവനന്തപുരം
കിഫ്‌ബിയുടെ പേരിൽ വ്യാജപ്രചാരണത്തിന്‌ തമിഴ്‌നാട്‌ മന്ത്രിയെ കൂട്ടുപിടിക്കാൻ ശ്രമിച്ച മനോരമ ന്യൂസ് അവതാരകയെ കെെയോടെ പൊക്കി. മന്ത്രി ഇടപെട്ട്‌ സത്യം വെളിപ്പെടുത്തിയത്‌ അവതാരകയ്‌ക്ക്‌ നാണക്കേടായി. ഉടൻ ട്വീറ്റ്‌ പിൻവലിച്ച്‌ മുങ്ങി.  ‘കിഫ്ബി കേരളത്തിന്റെ കടബാധ്യത വർധിപ്പിക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ. പി ത്യാഗരാജൻ' -എന്നായിരുന്നു മനോരമ ന്യൂസ് അവതാരക നിഷ പുരുഷോത്തമന്റെ ട്വീറ്റ്.

നിമിഷങ്ങൾക്കകം നിഷയുടെ ട്വീറ്റിനെതിരെ മന്ത്രി ത്യാഗരാജൻ രംഗത്തെത്തി. താൻ ഇത്തരത്തിൽ പറഞ്ഞിട്ടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കേരളവുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഓരോ സംസ്ഥാനത്തിനും വ്യത്യസ്‌ത നിലപാടുകളുണ്ടാകും. മസാലബോണ്ടിന്റെ കാര്യത്തിൽ തമിഴ്‌നാട് ധൃതിപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് താൻ പറഞ്ഞതെന്നും ത്യാഗരാജൻ വ്യക്തമാക്കി. ഇതോടെ നിഷ ‘കാര്യങ്ങൾ വ്യക്തമായി, നന്ദി’ എന്നറിയിച്ച് ട്വീറ്റ് ഒഴിവാക്കി. പിന്നാലെ, മനോരമയുടെ വ്യാജവാർത്ത പൊളിച്ചതിന് മന്ത്രി ത്യാഗരാജന് നന്ദി അറിയിച്ച് നിരവധിപേർ ട്വീറ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top