28 November Saturday

വൃന്ദയ്ക്ക്‌ വെളിച്ചമാണിത്‌

സതീഷ്‌ ഗോപിUpdated: Saturday Nov 21, 2020


കാസർകോട്‌
കണ്ണിൽ മാത്രമായിരുന്നില്ല, വൃന്ദയുടെ ചുറ്റിലും ഇരുട്ടായിരുന്നു; ഇത്രനാളും... അതിനെ കീറിമുറിച്ചൊരു വെളിച്ചം അവളിലേക്ക് വിരിയുന്നുണ്ട്. പാട്ടു പാടി നേടിയ സമ്മാനങ്ങളൊക്കെ സൂക്ഷിച്ച് വയ്ക്കാൻ അടച്ചുറപ്പുള്ളൊരു വീട്. ലൈഫ്‌ പദ്ധതിയിൽ മടിക്കൈയിലെ കക്കാട്ട്‌ ആറുസെന്റിൽ വീടിന്റെ പ്രധാന പണികളെല്ലാം കഴിഞ്ഞു. അധികം വൈകാതെ ഗൃഹപ്രവേശമുണ്ടാവും. അകക്കണ്ണിൽ വീട്‌ തെളിയുന്നതായി വൃന്ദയുടെ പുഞ്ചിരി സാക്ഷ്യപ്പെടുത്തും. തറവാട്‌‌ വീടിന്റെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു ഇതുവരെ വൃന്ദയുടെ താമസം.

കക്കാട്ടെ പെയിന്റിങ് തൊഴിലാളി രാജന്റെയും ബീഡിത്തൊഴിലാളി ബിന്ദുവിന്റെയും മൂത്ത മകളാണ്‌ വൃന്ദ. കാഴ്‌ചയില്ലെങ്കിലും ചെറുപ്പം മുതൽ സംഗീതം വൃന്ദയ്‌ക്കൊപ്പമുണ്ട്‌. കാസർകോട്‌ ഗവ. അന്ധവിദ്യാലയത്തിൽ പഠിക്കുമ്പോൾമുതൽ മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. ഏത്‌ മത്സരത്തിന്‌ പോയാലും കൈനിറയെ സമ്മാനങ്ങളുമായാണ്‌ മടക്കം. ഇവ സൂക്ഷിക്കാൻ വീട്ടിൽ ഇടമില്ലായിരുന്നു. സർക്കാർ തുണയിൽ ആ മോഹം സാക്ഷാൽക്കരിച്ചതിന്റെ സന്തോഷത്തിലാണ്‌ കുടുംബം.

കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വണ്ണിനാണ് വൃന്ദയിപ്പോൾ. അനുജൻ വിനയ്‌രാജ്‌ മേലാങ്കോട്‌ സ്‌കൂൾ വിദ്യാർഥി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top