02 March Tuesday

മനസ്സുകളിൽ പടർന്ന്‌, വഴികളുണർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

കുട്ടനാട് മണ്ഡലത്തിലെ പൂപ്പള്ളിയിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെയും മാനേജർ എം വി ഗോവിന്ദനെയും കെ ഡി മഹേന്ദ്രൻ നെൽക്കതിർ നൽകി സ്വീകരിക്കുന്നു

മലപ്പുറം, ആലപ്പുഴ
നാടിന്റെ കുതിപ്പും ക്ഷേമവും തുടരാൻ പാതകളിൽ ഊർജമേറ്റി എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥകൾ. സ്വീകരണ കേന്ദ്രങ്ങളിൽ കാത്തിരുന്നത്‌‌ വൻ ജനക്കൂട്ടം. അവരുടെ ആശിർവാദമേറ്റുവാങ്ങി മുന്നോട്ടുനീങ്ങുന്ന ജാഥാംഗങ്ങൾക്ക്‌  നിറഞ്ഞ ആത്മവിശ്വാസം. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ മലപ്പുറത്തിന്റെ മണ്ണിൽ ഗംഭീര സ്വീകരണം‌.  ശനിയാഴ്ച രാവിലെ ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ  വരവേറ്റു.

കൊണ്ടോട്ടിയിലായിരുന്നു ആദ്യസ്വീകരണം.  അത്താണിക്കൽ, ചെമ്മാട്‌, താനൂർ എന്നിവിടങ്ങളിലെ വരവേൽപ്പിനുശേഷം തിരൂരിൽ സമാപിച്ചു.സ്വീകരണകേന്ദ്രങ്ങളിൽ ജാഥാക്യാപ്‌റ്റന്‌ പുറമെ അംഗങ്ങളായ കെ പി രാജേന്ദ്രൻ, പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്‌, കെ പി മോഹനൻ, പി കെ രാജൻ, കാസിം ഇരിക്കൂർ, ജോസ് ചെമ്പേരി, എ ജെ ജോസഫ്, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച പൊന്നാനിയിൽ തുടങ്ങി തവനൂർ, കോട്ടക്കൽ, മങ്കട എന്നിവിടങ്ങളിലെ സ്വീകരണശേഷം മലപ്പുറത്ത് സമാപിക്കും.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ബിനോയ്‌ വിശ്വം നയിക്കുന്ന എൽഡിഎഫ്‌ തെക്കൻമേഖല വികസന മുന്നേറ്റജാഥയ്‌ക്ക്‌ ശനിയാഴ്‌ച  തീരഭൂമിയായ ആലപ്പുഴ ജില്ലയിൽ വൻ വരവേൽപ്പ്‌ ലഭിച്ചു. അഞ്ച്‌ കേന്ദ്രത്തിലായി ആയിരങ്ങൾ സ്വീകരണ കേന്ദ്രങ്ങളിലെത്തി. ആലപ്പുഴ, കുട്ടനാട്‌, അമ്പലപ്പുഴ, ഹരിപ്പാട്‌, കായംകുളം മണ്ഡലങ്ങളിൽ പര്യടനം നടത്തി. ‌  ഞായറാഴ്‌ച രാവിലെ 10ന്‌‌ മാവേലിക്കരയിലെ ചാരുംമൂട്‌, 11ന്‌ ചെങ്ങന്നൂർ ബിസിനസ്‌ ഇന്ത്യാ ഗ്രൗണ്ട്‌ ‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പത്തനംതിട്ട ജില്ലയിലേക്ക് കടക്കും‌. വെെകിട്ട്‌ മൂന്നിന്‌ തിരുവല്ല, നാലിന്‌ റാന്നി എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഞ്ചിന്‌ പത്തനംതിട്ടത്തിൽ സമാപിക്കും. 

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ, മറ്റ്‌ ഘടകകക്ഷി നേതാക്കളായ അഡ്വ. പി വസന്തം, തോമസ്‌ ചാഴിക്കാടൻ എംപി , വർക്കല ബി രവികുമാർ, മാത്യൂസ്‌ കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്‌ദുൾ വഹാബ്, ഷാജി കടമല,  ജോർജ്‌ അഗസ്‌റ്റ്യൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top