17 January Sunday
പകുതിയോളം തദ്ദേശസ്ഥാപനത്തിലും എൽഡിഎഫിന്‌ 60 ശതമാനത്തിലേറെ വനിതകൾ

കാണൂ.എൽഡിഎഫിന്റെ ‘സംവരണ അട്ടിമറി’

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

50 ശതമാനം സ്‌ത്രീസംവരണം നിയമപരമായ ബാധ്യതയാണ്‌. എന്നാൽ  കഴിവ്‌ തെളിയിച്ച സ്‌ത്രീകൾ അതിനെയെല്ലാം മറികടന്നു. കുടുംബശ്രീയിലൂടെ സ്‌ത്രീ ശാക്തീകരണത്തിന്‌ നേതൃത്വം നൽകിയ ഇടതുപക്ഷമാണ്‌ സ്‌ത്രീകൾക്ക്‌ ഇത്തവണയും കൂടുതൽ പ്രാതിനിധ്യം നൽകിയത്‌. കോഴിക്കോട്‌  കുന്നുമ്മൽ പഞ്ചായത്തിൽ 13 വാർഡിൽ പത്തിലും (77 ശതമാനം) ആലപ്പുഴയിലെ മുതുകുളത്ത്‌  15ൽ 11ഉം (73 ശതമാനം) കോട്ടയം  തലനാട്ടിൽ 13ൽ 10 ഉം (77 ശതമാനം) എൽഡിഎഫിന്‌ സ്‌ത്രീകളാണ്‌. തിരുവനന്തപുരത്തെ കല്ലറ (76.92), കാരോട്‌ (73.68) എന്നിവിടങ്ങളിലും  എൽഡിഎഫ്‌ മാതൃകയായി

കാസർകോട്‌
ജില്ലാ പഞ്ചായത്തിലേക്ക് 60 ശതമാനം സീറ്റിലും വനിതാ സ്ഥാനാർഥികളെയാണ്‌ എൽഡിഎഫ്‌ രംഗത്തിറക്കിയത്‌. ജില്ലയിലാകെ 473 വനിതകളെ എൽഡിഎഫ് രംഗത്തിറക്കി. ബ്ലോക്ക്‌ പഞ്ചായത്തിലെ 83 ഡിവിഷനിൽ 44ലും ഗ്രാമപഞ്ചായത്തിലെ 682 വാർഡിൽ 363ലും നഗരസഭകളിലെ 113 വാർഡിൽ 57ലും  വനിതകളാണ്.

കണ്ണൂർ
രണ്ടിടത്ത്‌ 69 ശതമാനം സീറ്റിലും വനിതകളാണ്. കടമ്പൂർ പഞ്ചായത്തും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും. കടമ്പൂരിനെ കൂടാതെ 27 പഞ്ചായത്തിലും തലശേരി നഗരസഭയിലും 55 ശതമാനത്തിൽ കൂടുതൽ സ്‌ത്രീകൾ എൽഡിഎഫിനായി രംഗത്തുണ്ട്‌. കോർപറേഷനിലെ 55 സീറ്റിൽ 30ലും ആകെയുള്ള 289 നഗരസഭാ സീറ്റിൽ 149ഉം പോര് നയിക്കുന്നത് വനിതകളാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ആകെയുള്ള 149ൽ 80ലും വനിതകളുണ്ട്. 1167 പഞ്ചായത്ത് സീറ്റിൽ 635 സീറ്റിലും വനിതകളാണ്.

കോഴിക്കോട്‌
കുന്നുമ്മലിലെ 13 വാർഡിൽ 10ലും (76.9%) എൽഡിഎഫിന്‌ വനിതകളാണ്‌. കുന്നമംഗലം, ചോറോട്‌ പഞ്ചായത്തുകളിലും  60 ശതമാനത്തിലധികം വനിതാപ്രാതിനിധ്യമുണ്ട്‌. ചാത്തമംഗലത്തും 60 ശതമാനം വനിതകളാണ്‌.  കോർപറേഷനിൽ 75 വാർഡുകളിലേക്ക് 39 വനിതകളെയും എൽഡിഎഫ് രംഗത്തിറക്കി. ഏഴു നഗരസഭയിലെ 265 വാർഡിൽ 140 മത്സരാർഥികളും വനിതകൾ. 12 ബ്ലോക്കിലെ ആകെ സീറ്റ്‌ 169, വനിതകൾ 89.

വയനാട്‌  
മാനന്തവാടി, ബത്തേരി നഗരസഭകളിലും ഏഴു പഞ്ചായത്തിലും 55 ശതമാനത്തിലേറെ സീറ്റിൽ എൽഡിഎഫ്‌ വനിതകളെ രംഗത്തിറക്കി. 99 നഗരസഭാ സീറ്റിൽ 55ലും വനിതകളുണ്ട്.  ബ്ലോക്ക്‌ പഞ്ചായത്തുകളിലെ 54 സീറ്റിൽ 29ഉം പഞ്ചായത്തുകളിലെ 413ൽ 225 സീറ്റിലും ഇക്കുറി വനിതകൾ ജനവിധി തേടുന്നു.

മലപ്പുറം
കാവനൂർ പഞ്ചായത്തിൽ എൽഡിഎഫിന്‌ 68 ശതമാനവും വനിതകളാണ്.  ആറു പഞ്ചായത്തിൽ 60 ശതമാനത്തിലേറെയും. 16 പഞ്ചായത്തിൽ 55 ശതമാനത്തിലധികം വനിതകളും രംഗത്തുണ്ട്. പൊന്നാനി നഗരസഭയിലും  58 ശതമാനം സ്‌ത്രീകളാണ്‌.  12 നഗരസഭയിലെ 479 വാർഡിൽ 249 ലും വനിതകളാണ്. 15 ബ്ലോക്ക്‌ പഞ്ചായത്തിലെ 223 ഡിവിഷനിൽ 117ലും 94 പഞ്ചായത്തിലെ 1778 വാർഡിൽ 934ലും  വനിതാ സ്ഥാനാർഥികൾ ജനവിധി തേടുന്നു. 

പാലക്കാട്‌
ജില്ലാ പഞ്ചായത്തിലെ 30ൽ 16 സീറ്റിലും വിവിധ നഗരസഭകളിലെ 240 വാർഡിൽ 128ലും എൽഡിഎഫ് വനിതാ സ്ഥാനാർഥികൾ ജനവിധി തേടുന്നു. 182 ബ്ലോക്ക് പഞ്ചായത്ത്‌ വാർഡിൽ 97ൽഉം 1490 പഞ്ചായത്ത് വാർഡിൽ 772ലും വനിതാ സ്ഥാനാർഥികളാണ് രംഗത്തുള്ളത്.

തൃശൂർ
55 കോർപറേഷൻ വാർഡിൽ 32ലും എൽഡിഎഫിനുവേണ്ടി വനിതാ സ്ഥാനാർഥികളാണ്. ഏഴു നഗരസഭയിലെ 274 വാർഡിൽ 150ലും വനിതകളാണ്. 16 ബ്ലോക്ക് പഞ്ചായത്തിലെ 213 ഡിവിഷനിൽ 118ലും മത്സരരംഗത്തുള്ളത് വനിതകൾ. 86 പഞ്ചായത്തിലെ 1465 വാർഡിലായി 815 വനിതകളുണ്ട്.

എറണാകുളം
2045 തദ്ദേശ സീറ്റിൽ 1073 വനിതാ സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. പഞ്ചായത്തുകളിലെ 1338 സീറ്റിൽ 703ഉം ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ 185 സീറ്റിൽ 89ഉം മുനിസിപ്പാലിറ്റികളിലെ 421ൽ 227 സീറ്റിലും വനിതകളാണ്‌. കൊച്ചി കോർപറേഷനിൽ 74ൽ 39 സീറ്റിലും ജില്ലാ പഞ്ചായത്തിലെ 27ൽ 15 സീറ്റിലും വനിതകൾ ഇറങ്ങും. 14 പഞ്ചായത്തിലും മൂന്ന് ബ്ലോക്ക്‌ പഞ്ചായത്തിലും രണ്ട് നഗരസഭയിലും  60 ശതമാനത്തിലധികവും വനിതകളാണ്‌.

ഇടുക്കി
മൂന്ന് പഞ്ചായത്തിൽ 60ശതമാനത്തിനുമേലും രണ്ടു നഗരസഭയിൽ 59 ശതമാനവും വനിതാ സ്ഥാനാർഥികളാണ്  എൽഡിഎഫിന്‌. 18 പഞ്ചായത്തിൽ 55 ശതമാനം സീറ്റിലും വനിതകൾ.  69 നഗരസഭാ സീറ്റിൽ 41ലും വനിതകൾ ജനവിധി തേടുന്നു. 104 ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ 56ലും 52 പഞ്ചായത്തിലെ 792 വാർഡിൽ 438ലും വനിതകൾതന്നെ.

പത്തനംതിട്ട
ജില്ലയിൽ 476 വനിതകളെയാണ്‌ എൽഡിഎഫ്‌ മത്സത്തിനിറക്കിയത്.  എട്ട്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ 106 വാർഡിൽ 56ലെലും വനിതകളാണ്. നാല്‌ നഗരസഭയിലെ 132 വാർഡിൽ 76 വനിതകൾ. 53 പഞ്ചായത്തിലെ 788 വാർഡിൽ 412ലും ജനവിധി തേടുന്നത് വനിതകൾ.

കോട്ടയം
തലനാട് പഞ്ചായത്തിൽ 13ൽ 10 വാർഡിലും വനിതാ സ്ഥാനാർഥികളാണ്. (77%).  അഞ്ചു പഞ്ചായത്തിലും 60 ശതമാനത്തിനുമേൽ വനിതാ സ്ഥാനാർഥികൾ രംഗത്തുണ്ട്.  146 ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ 77ലും 1140 പഞ്ചായത്ത് വാർഡിൽ 610ലും സ്ത്രീകളാണ്‌. ആകെയുള്ള 2014 നഗരസഭാ സീറ്റിൽ 103ലും എൽഡിഎഫിന്‌ വനിതകളുണ്ട്‌.

ആലപ്പുഴ
ജില്ലാ പഞ്ചായത്ത്‌ 23 ഡിവിഷനിൽ 14ലും വനിതാ സ്ഥാനാർഥികളാണ് (60.87%). ആറ്‌ നഗരസഭയിലെ 215 വാർഡിൽ 122 വനിതാ സ്ഥാനാർഥികളുണ്ട്–- 56.74 ശതമാനം. 72 പഞ്ചായത്തിലെ 1169 വാർഡിൽ 670 വനിതാ സ്ഥാനാർഥികളാണ്–- 57.32 ശതമാനം. മുതുകുളത്ത്‌ 15ൽ 11 ലും വനിതകളാണ്‌–- 73.3 ശതമാനം. മൂന്നു നഗരസഭയിലും നാലു ബ്ലോക്ക് പഞ്ചായത്തിലും 34  പഞ്ചായത്തിലും  55 ശതമാനത്തിലേറെ വനിതാ പ്രാതിനിധ്യവുമുണ്ട്. 

കൊല്ലം
രണ്ട് നഗരസഭയിൽ 55ശതമാനത്തിലേറെ വനിതാ സ്ഥാനാർഥികളെ രംഗത്തിറക്കിയ എൽഡിഎഫ് കരുനാഗപ്പള്ളി നഗരസഭയിൽ 60 ശതമാനം വനിതകളെ ഇറക്കി.  നാല് നഗരസഭയിലെ 131 സീറ്റിൽ  75പേരും 158 ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ 79ലും 68 പഞ്ചായത്തിലെ 1234 വാർഡിൽ 618ലും വനിതകളാണ്.

തിരുവനന്തപുരം
കോർപറേഷനിൽ 58 ശതമാനം സീറ്റിലും എൽഡിഎഫിന്‌ വനിതകളാണ്‌.  26 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 14 ഇടത്തും എൽഡിഎഫ്‌ നിയോഗിച്ചത്‌ വനിതകളെ. 11 ബ്ലോക്ക്‌ പഞ്ചായത്തിലെ 161 ഡിവിഷനിലും  87ഉം വനിതകളുണ്ട്‌. നാലു നഗരസഭയിലെ 147ൽ 81ലും വനിതാ സാരഥികളാണ്. 73 ഗ്രാമപഞ്ചായത്തിൽ 1299 വാർഡിൽ 709 പേരും വനിതകളാണ്.  കല്ലറ (76.92), കാരോട്‌ (73.68) ഉൾപ്പടെ  12 പഞ്ചായത്തിൽ 55 ശതമാനത്തിലധികം വനിതകൾ തന്നെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top