31 July Saturday

സ്വപ്‌നങ്ങൾക്ക്‌ പിറകെ വൈകല്യങ്ങളോട്‌ പൊരുതി മുന്നേറിയ ലത്തീഷ വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

കോട്ടയം> എല്ലുനുറുങ്ങുന്ന വേദനയിലും   ഓക്സിജൻ സിലിണ്ടറുമായി സിവിൽ സർവീസ് പരീക്ഷ എഴുതിയ ലത്തീഷ മോഹങ്ങൾ ബാക്കിയാക്കി മരണത്തിന്‌ കീഴടങ്ങി. ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഡ്യവും മാതാപിതാക്കളുടെ  കരുതലും കൊണ്ട് മറികടന്ന ലത്തീഷ (27) അൻസാരി ഇന്ന് പുലർച്ചെയാണ്‌  മരിച്ചത് .

എല്ലുകൾ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്സിജൻ ശ്വസിക്കാൻ സാധിക്കാത്ത പൾമണറി ഹൈപ്പർ ടെൻഷൻ എന്ന രോഗവുമായി മല്ലിടുകയായിരുന്നു  കുറെകാലമായി ലത്തീഷ. രോഗം മൂർച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണം.

 എരുമേലി പുത്തൻവീട്ടിൽ അൻസാരി -ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളായ ലത്തീഷ പഠിക്കാൻ മിടുക്കിയായിരുന്നു.  കീബോർഡ് ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങളും  വായിച്ചിരുന്നു. . നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. ചിത്രങ്ങൾ വരക്കുന്നതിലും മിടുക്കി ആയിരുന്നു .

അഞ്ചുവയസിന്റെ വളർച്ചപോലുമില്ലാത്ത ലതീഷയെ പിതാവ്‌ തോളിലേറ്റിയാണ്‌  പുറത്തുകൊണ്ടുപോയിരുന്നത്‌. എരുമേലിയിലെ എംഇഎസ് കോളേജിൽ നിന്ന്‌ ബിരുദാനന്ത ബിരുദമ പൂർത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകാനായില്ല.  സർക്കാർ അനുവദിച്ച പോർട്ടബിൾ ഓക്ജിസൻ സിലിണ്ടറോടെയാണ് ലതീഷ ജീവൻ നിലനിർത്തിയിരുന്നത്.

ലതീഷാസ് ഹാപ്പിനസ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഈസ്റ്റൺ ഭൂമിക  വനിതാ രത്നം അവാർഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെൽത്ത്‌ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top