16 September Monday

ചൊവ്വയില്‍ ജലംവീണ്ടും

സാബു ജോസ്Updated: Thursday Oct 8, 2015

നാസയുടെ മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ MRO ചൊവ്വയുടെ ഉപരി തലത്തില്‍ ഒഴുകുന്ന ജലത്തി ന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരി ക്കുന്നു. പേടകത്തിലെ ഇമേ ജിങ് സ്പെക്ട്രോമീറ്റര്‍ കണ്ടെ ത്തിയ ഇരുണ്ട ചാലുകളും ഹൈഡ്രേറ്റഡ് ലവണങ്ങളുടെ സാന്നിധ്യവും ഒഴുകുന്ന നീര്‍ച്ചാ ലുകളുടെ സൂചനയാണ് നല്‍ കുന്നത്. ചൂടുകാലങ്ങളില്‍ ഈ ചാലുകള്‍ വിസ്തൃതിപ്രാപി ക്കുന്നതായും തണുപ്പുകാലത്ത് അവ മങ്ങിപ്പോകുന്നതായും എംആര്‍ഒ കണ്ടെത്തിയിട്ടുണ്ട്.

-23 ഡിഗ്രി സെല്‍ഷ്യസിലാണ് നീര്‍ച്ചാലുകള്‍ ഏറ്റവും വ്യക്ത മായി കാണാന്‍കഴിഞ്ഞത്. തണുപ്പ് കൂടുന്തോറും അവ യുടെ ദൈര്‍ഘ്യവും വിസ്തൃതി യും കുറയുന്നുണ്ട്. റെക്കറിങ് സ്ലോപ് ലിനിയ എന്നാണ് ഈ ചാലുകളെ വിളിക്കുന്നത്. -23 ഡിഗ്രി സെല്‍ഷ്യസില്‍ എങ്ങിനെയാണ് ഒഴുകുന്ന ജലമുണ്ടാവുക എന്നത് സ്വാഭാവിക സംശയമാണ്. പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ത്തന്നെ ജലം ഉറച്ച് ഐസാകുമല്ലോ. എന്നാ ല്‍ ചൊവ്വാധൂളിയിലുള്ള ഹൈ ഡ്രേറ്റഡ് ലവണങ്ങള്‍ ജല ത്തിന്റെ ഉറയല്‍നില ഗണ്യമാ യി കുറയ്ക്കുന്നു്. ശൈത്യമേഖലയിലെ രാജ്യങ്ങ ളില്‍ പാതകളില്‍ വീണുകിട ക്കുന്ന മഞ്ഞുകട്ടകള്‍ ഉരുക്കി മാറ്റാന്‍ ഉപ്പു വിതറുന്നതിനു സമാനമാണിത്. ഉപ്പ് വിതറു മ്പോള്‍ ജലത്തിന്റെ ഫ്രീസിങ് പോയിന്റ് താഴുകയും മഞ്ഞു കട്ടകള്‍ ഉരുകി ജലമായി മാറുകയും ചെയ്യും.

ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ ളജിയുടെ വക്താവായ ലുജേന്ദ്ര ഓജയാണ് ചൊവ്വയിലെ നീര്‍ച്ചാലുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. സെ പ്തംബര്‍ 28ലെ നേച്വര്‍ ജിയോസയന്‍സ് ജേര്‍ണലില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചൊവ്വയിലെ കുന്നുകളില്‍ നിന്നു താഴേക്കു നീണ്ടുകിടക്കു ന്ന ഇരുണ്ട ചാലുകള്‍ക്കു കാരണം ഒഴുകുന്ന ജലമാ ണെന്നുതന്നെയാണ് നാസ വിശദീകരിക്കുന്നത്. ഇതിനു മുമ്പും ഇത്തരം ഇരുണ്ട ചാലു കള്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ എംആര്‍ഒയിലുള്ള ഹൈ റൈസ് (High Resolution Imaging Science Experiment - HiRISE)  ക്യാമറ ഇത്തരം ചാലുകളുടെ ചിത്രം പകര്‍ത്തിയിരുന്നു. ഇത്തരം ചാലുകള്‍ കാണപ്പെട്ട നിര വധി കുന്നുകളുടെ ചിത്രങ്ങളും ഹൈറൈസ് എടുത്തിട്ടുണ്ട്. ഇപ്പോള്‍ പേടകത്തിലുള്ള ക്രിസം (Compact Reconnaissance Imaging Spetcrometer for Mars- CRISM) എന്ന സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ മുമ്പ് ഹൈറൈസ് ഫോട്ടോകളില്‍ കണ്ട നീര്‍ ച്ചാലുകളുടെ ചിത്രങ്ങള്‍ യഥാ ര്‍ഥമാണെന്ന് സാക്ഷ്യപ്പെടു ത്തുകയാണ്.

ഹൈറൈസ് കണ്ടെത്തിയപോലെത്തന്നെ നിരവധി ഇടങ്ങളില്‍ ഇത്തരം നീര്‍ച്ചാലുകളുടെ സാന്നിധ്യം ക്രിസം തിരിച്ചറിഞ്ഞിട്ടുണ്ട്. നീര്‍ച്ചാലുകള്‍ വിസ്തൃത മാകുന്നതും ചുരുങ്ങുന്നതും തിരിച്ചറിയുന്നതിന് ക്രിസം ചിത്രങ്ങള്‍ സഹായിക്കുന്നുണ്ട്.എംആര്‍ഒ എടുത്ത ചിത്ര ങ്ങളുടെ സ്പെക്ട്രല്‍ ഡാറ്റ അപഗ്രഥിച്ച ശാസ്ത്രജ്ഞര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഹൈഡ്രേറ്റഡ് ലവണങ്ങള്‍ പെര്‍ക്ലോറേറ്റുകളാണെന്നാണ് പറയുന്നത്. മഗ്നീ ഷ്യം പെര്‍ക്ലോറേറ്റ്, സോഡിയം പെര്‍ക്ലോറേറ്റ്, മഗ്നീഷ്യം ക്ലോറേറ്റ് ലവണങ്ങള്‍ക്ക് ജല ത്തിന്റെ ഉറയല്‍നില -70 ഡിഗ്രിസെല്‍ഷ്യസ്വരെ താഴ് ത്താന്‍ കഴിവുണ്ട്.

ഭൂമിയില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പി ക്കുന്ന പെര്‍ക്ലോറേറ്റുകള്‍ മരുഭൂമികളിലാണ് കേന്ദ്രീകരി ച്ചിട്ടുള്ളത്. ചില പെര്‍ക്ലോറേറ്റു കള്‍ റോക്കറ്റുകളില്‍ ഇന്ധന മായും ഉപയോഗപ്പെടുത്തുന്നുണ്ട്. മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്ററിനു മുമ്പും ചൊവ്വയില്‍ പെര്‍ക്ലോറേറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നാസയുടെ ഫീനിക്സ് ലാന്‍ഡറും, ക്യൂരി യോസിറ്റി റോവറും ചൊവ്വാ ധൂളിയില്‍ പെര്‍ക്ലോറേറ്റ് ലവണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1970 ലെ വൈക്കിങ് ദൗത്യ ത്തിനും ഇത്തരം ലവണങ്ങളുടെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഓര്‍ബിറ്റര്‍ദൗത്യം ഇത്തരം ലവണങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് ഇതാദ്യമാണ്. 2006 മുതല്‍ ആറ് ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായ ത്തോടെ മാര്‍സ് റെക്ക ണൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയെ നിരീക്ഷിച്ചുവരിക യാണ്. ഇപ്പോള്‍ കണ്ടെത്തിയ നീര്‍ച്ചാലുകള്‍ക്ക് അഞ്ചുവര്‍ഷ മെങ്കിലും പ്രായമുണ്ട്. നാസ യുടെ ചൊവ്വാ പര്യവേക്ഷണ ങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വു നല്‍കിയിരിക്കുകയാണ് ഈ പുതിയ കണ്ടെത്തല്‍.

പ്രധാന വാർത്തകൾ
 Top