വാഴപ്പഴങ്ങള്‍ രുചികൊണ്ടും, രൂപംകൊണ്ടും ആരെയൂം വശീകരിക്കുന്നു. കാലാന്തരങ്ങളില്‍ ഈ പഴങ്ങളുടെ പ്രൗഢി പ്രസിദ്ധവുമാണ്. അതുകൊണ്ടാണ് "പറുദീസയിലെ പഴം' എന്നര്‍ഥം വരുന്ന (ങൗമെ ുമൃമറശശെരമ) എന്ന പേരുതന്നെ ലഭിച്ചതത്രെ. ഓഷധികളില്‍ ഏറ്റവും വലുതെന്ന സ്ഥാനമുള്ള വാഴകളെ ഒറ്റക്കും തോട്ടമായും നമ്മുടെ നാട്ടില്‍ വളര്‍ത്തി വരുന്നുണ്ട്. കദളി, പൂവ്വന്‍, കുന്നന്, കുഴിനേന്ത്രന്‍, റോബസ്റ്റ, ഗ്രാന്ഡ്നെയ്ന് എന്നീയിനങ്ങളെ കേട്ടിട്ടുണ്ടാകുമല്ലോ? പഴങ്ങളെ നേരിട്ടും വിവിധ ഉല്‍പ്പന്നങ്ങളാക്കിയും ഉപയോഗിക്കുന്നു. വലുപ്പംകൊണ്ടും മറ്റുപല പ്രത്യേകതകള്‍കൊണ്ടും നേന്ത്രനിനങ്ങള്ക്ക് വന്‍ പ്രാധാന്യമുണ്ട്. ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍, കുഴി നേന്ത്രന് അവയുടെ പലപലയിനങ്ങള് കൃഷി ചെയ്യുന്നുണ്ട്. അതിലുള്ള അതിശ്രദ്ധേയ ഇനമാണ് ചങ്ങഴിക്കോടന്‍.
ചെങ്ങാലിക്കോടന് എന്നും വിളിക്കാറുണ്ട്. നിങ്ങളില്‍ പലരും ഈ പഴം കഴിച്ചിട്ടുണ്ടാകാം. ആ സ്വാദ് നിറഞ്ഞനുഭവിച്ചിട്ടുണ്ടാകും. ങൗമെരലമല കുടുംബാംഗമായ ഇത്തരംവാഴകളുടെ സ്വഭാവം തനതാണ്. മറ്റിതര വാഴകളേക്കാള്‍ അനേകസവിശേഷതകളുള്ള ഈ വാഴയിനങ്ങള്‍ പുതിയൊരു സ്ഥാനം കരസ്ഥമാക്കി. ഇന്ത്യാ ഗവണ്മെന്റിന്റെ ഭൗമസൂചികപട്ടികയില് ഈ ഇനം ഇടംനേടി. ഏഹീയമഹ കിറലഃ ഞലഴശെലേൃഎന്നറിയപ്പെടുന്ന ഈ നിരയിലേക്ക് കേരളത്തില്‍നിന്നുള്ള 13 പേര്‍ക്കുശേഷം കടന്നുവന്നിരിക്കുകയാണ് ചങ്ങഴിക്കോടന്‍.
ചെങ്ങഴിക്കോടും ചെങ്ങഴിക്കോടനും
പഴയകൊച്ചി രാജ്യത്തിലെ ഒരു രാജവംശമാണ് തലപ്പിള്ളി. ഇവിടുത്തെ നാടുവാഴികള്‍ ചെങ്ങഴി നമ്പ്യാരായിരുന്നു. അതിനാല്‍ ഇവരുടെ ആസ്ഥാനം ചെങ്ങഴിക്കോട് എന്നറിയപ്പെട്ടു. ഇന്ന് ഈ പ്രദേശം തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്പ്പെടുന്നു. കാര്‍ഷിക സമ്പുഷ്ടവും ജൈവവൈവിധ്യവും ചേര്‍ന്ന ഈ ഭൂപ്രദേശം വിവിധ കാവ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിനായി കാഴ്ചക്കുലകള്‍ ചെങ്ങഴിക്കോട്ടുനിന്ന് കൊണ്ടുപോയിരുന്നത്രെ. ഇതിനുള്ള നേന്ത്രവാഴകള്‍ ഇവിടെ മാത്രം കണ്ടുവരുന്നവയായിരുന്നു. ആ വാഴകള്‍ കരിയന്നൂരിലാണ് ആദ്യമായി കൃഷി ചെയ്തത്. മച്ചാട് മലകളില്‍നിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ തീരപ്രദേശങ്ങളിലെ എക്കല്‍ മണ്ണില്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ വളരുന്ന ഈ പ്രത്യേക വാഴയിനത്തിന് വിശേഷ പരിചരണമാണ് നല്‍കുന്നത്.
ചെങ്ങഴിക്കോടെന്ന വാഴയെ ചങ്ങാലിക്കോടനെന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. രാസവളം ചേര്‍ക്കാതെ നാടന്‍ മാര്‍ഗങ്ങളിലാണ് ഈ വാഴ വളര്‍ത്തുന്നത്. വടക്കാഞ്ചേരി ബ്ലോക്കില്‍പെട്ട എരുമപ്പെട്ടി, വേലൂര്‍, മുണ്ടത്തിക്കോട്, പുഴയ്ക്കല്‍ ബ്ലോക്കില്‍പെട്ട പുത്തൂര്‍, തോളൂര്‍ പ്രദേശങ്ങളിലും ഇന്നും ഈ വാഴകൃഷി സജീവമാണ്. ഒരു നാടിന്റെ ദേശസൂചകമായി മാറിയ ചെങ്ങഴിക്കോടന്‍ നേന്ത്രന്പാരമ്പര്യത്തിന്റെ കണ്ണിയായി നിലനില്ക്കുന്നു. ഈ വാഴയുടെ വൈശിഷ്ട്യങ്ങള്‍315-330 ദിവസങ്ങള്‍ക്കുള്ളില്‍ കായ്ഫലം തരുന്ന നേന്ത്രയിനമാണിത്. 12-25 കിഗ്രാം വരെ തൂക്കം വരാവുന്ന കുലകളാണുണ്ടാവുക. പടലകള്‍ പിരിഞ്ഞ്, ആനക്കൊമ്പുപോലെ എടുത്തുയര്ത്തുന്നപോലുള്ള കായകള്‍ പഴുക്കുമ്പോള്‍ സ്വര്‍ണവര്‍ണമാകും. അതില്‍ കരപോലെ, തവിട്ടുനിറത്തിലുള്ള നീളന്‍ അടയാളങ്ങള്‍ കാണപ്പെടുന്നു. തനത് രുചിയും നിറവും രൂപവുമാണുള്ളത്. രുചിയില്‍ മധുരമൂറുന്നു. തൊലികുറഞ്ഞ്, ഏണുകള്‍ ഉരുണ്ട പഴങ്ങള്‍ പുഴുങ്ങിയാല്‍ നല്ല മൃദുലത കൈവരിക്കുന്നു. ത്രികോണാകൃതി കൈവരിക്കുന്ന ഈ ഏത്തവാഴക്കുലകള്‍ പോഷകഘടകങ്ങളുടെ കാര്യത്തിലും സമ്പുഷ്ടമാണ്.
കാഴ്ചക്കുലകളൊരുക്കുന്ന കരവിദ്യ
ഓണക്കാലത്ത്, ഉത്രാടക്കാഴ്ചകള്‍ സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ഇതേകാലത്ത് ബന്ധുവീടുകളിലും സമ്മാനമായി കാഴ്ചക്കുലകള്‍ നല്‍കാറുണ്ട്. ഇതിനായി തെരഞ്ഞെടുക്കാറുള്ള പ്രധാന നേന്ത്രവാഴയിനമാണ് ചെങ്ങഴിക്കോടന്‍. അധികം വളവും വെള്ളവും നല്‍കാതെ വേണ്ടവിധംമാത്രം നല്കി വാഴ കൃഷിചെയ്യുന്നു. കുലവന്നാല്‍ 20-25ദിവസം കഴിയുമ്പോള്‍, ഉണങ്ങിയ വാഴയിലകള്‍ കൊണ്ടുപൊതിഞ്ഞ് വെയില് തട്ടാതെ കെട്ടുന്നു. എണ്ണകൊണ്ട് തടവുന്നതും പതിവാണ്. മൂത്തുവരുമ്പോള്‍ ഓരോ പടലകള്ക്കിടയില് ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ചെറിയ ഉണ്ടകള്‍ (തീറ്റ)വെച്ച് പടലുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നു. നന്നായി മൂത്തുവരുമ്പോള്‍ വെട്ടിയെടുത്ത് തണ്ടുകള്‍ സഹിതം തൂക്കിയിടുന്നു. കുടപ്പന് വെട്ടിമാറ്റാറില്ല. ഒരു കാഴ്ചക്കുലക്ക് 5000 രൂപവരെ വിലവരും. തൃശൂര്‍ ജില്ലയിലെ പലപ്രദേശങ്ങളിലും കാഴ്ചക്കുലകളെ മുന്നില്‍കണ്ട് കൃഷിചെയ്യുന്ന ഒരുപാട് കര്‍ഷകരുണ്ട്.
വളര്‍ത്തുന്ന രീതി
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത്, ചെമ്മണ്ണില്‍, കുഴികുത്തി, നാടന്വളവും ജലസേചനവും നല്‍കിവേണം പരിപാലനം. ചരല് കലര്‍ന്ന മണ്ണില്‍, കന്നുകള്വച്ച് പൊടിപ്പുവന്നാല് വളംചേര്ക്കാം. പച്ചിലവളം, ചാണകം, വെണ്ണീര് ചേര്‍ത്തു കടയിളക്കി പരിചരിച്ചാല്‍ നല്ല കായ്ഫലം ലഭിക്കുന്നു. ഇത്രയധികം പരിചരണം നല്കി വളര്‍ത്തുന്ന മറ്റൊരു വാഴവര്ഗം ലോകത്തുവേറെയുണ്ടാകില്ല. തോട്ടകൃഷിയായും മറ്റും വ്യാപകമായി കൃഷിചെയ്തുവരുന്ന വാഴയിനം കൂടിയാണിത്.
ഈ വാഴസംരക്ഷിക്കുന്നവര്
കേരള കാര്‍ഷിക സര്‍വകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണൂര്‍ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവര്‍ത്തനങ്ങളാണ് ചെങ്ങഴിക്കോടന്‍ നേന്ത്രന് അന്താരാഷ്ട്ര പ്രാമുഖ്യം നേടിയെടുക്കാന്‍ സഹായിച്ചത്.
മൂല്യവര്‍ധിത ഉല്പന്നങ്ങള്
പഴങ്ങള്ക്ക്കൂടാതെ ചെങ്ങഴിക്കോടന്‍ വാഴക്കുലകള്‍, പച്ചക്കറിക്കും ഉപ്പേരിക്കും പ്രഥമനും വരെ പ്രയോജനപ്പെടുന്നു. പഴുക്കുംതോറും മധുരമേറുന്നതിനാല്, എണ്ണ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന് ധാരാളമായി ഉപയോഗിച്ചുവരുന്നു.
ഭൗമസൂചിക പട്ടിക
ദേശസൂചകങ്ങളായ ഉല്‍പ്പന്നങ്ങള്‍, വിളകള്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ചുള്ള ഗവണ്മെന്റ് രജിസ്ട്രറാണിത്. ഭാരതസര്‍ക്കാര്‍ ഐടി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ബൗദ്ധിക സ്വത്താവകാശ സംരക്ഷണ വിഭാഗം ആണ് ഇത് തയ്യാറാക്കുന്നത്. ചെന്നൈയിലാണ് ഇതിന്റെ ആസ്ഥാനം. പാരമ്പര്യ വിജ്ഞാനം, തനതുല്പന്ന വിജ്ഞാനശേഖരം, ഭൂപ്രദേശ വൈവിധ്യജ്ഞാനം എന്നിവയുടെ സംഘടിതവും സമഗ്രവുമായ പട്ടികപ്പെടുത്തലാണ് ഇവരുടെ ലക്ഷ്യം. നിലവിലെ പാറ്റന്റ് നിയമങ്ങളുടെ ഭാഗമായി ഇത്തരം അവകാശങ്ങള്‍ക്ക് സുപ്രധാനമായ തെളിവും അംഗീകാരവും ലഭിക്കുന്നതിന് ഈ രജിസ്റ്റര്‍ ഉപയോഗപ്പെടുത്തുന്നു.
കേരളത്തില്‍ 13 ഇനങ്ങളാണ് ഇതേവരെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ആറന്മുള കണ്ണാടി, മലബാറി കുരുമുളക്, വയനാടന്‍ അരി, പൊക്കാളിനെല്ല് ഇവ അതില്‍ ചിലതാണ്. ഒരു പ്രദേശത്തിന്റെ മൊത്തമായുള്ള പങ്കുചേരലിനാണ് പ്രാമുഖ്യം ലഭിക്കുക. ഈ രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ ഉല്‍പ്പന്നത്തിന്റെ വിവരങ്ങള്‍ അതുതെളിയിക്കുന്ന നാടോടി വിജ്ഞാനം, ജനസ്വാധീനം, തലമുറകളായുള്ള പ്രയോഗങ്ങള്‍ എന്നിവയടക്കം അപേക്ഷിക്കാം. അതിന്മേലുള്ള പരിശോധനക്കുശേഷം പ്രഖ്യാപിക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളമായുള്ള അധികാരം, പ്രസിദ്ധി എന്നിവ ലഭിക്കും. ഇത് ആ പ്രദേശത്തുകാരുടെ യശസ്സും, വളര്‍ച്ചയും സൃഷ്ടിക്കും. ലോകവ്യാപാര കണ്ണികളില്‍ ഉള്‍പ്പെടാനും സാമ്പത്തിക മുന്നേറ്റമുണ്ടാക്കാനും പാരമ്പര്യത്തെ നിലനിര്‍ത്താനും ഇതുവഴി കഴിയും. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഒരു പ്രത്യേക ഡിപ്പാര്‍ട്ടുമെന്റ് ബൗദ്ധിക സ്വത്താവകാശം സംരക്ഷണവകുപ്പ് ഇതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കും.
തൈകള്‍, കന്നുകള്‍ എവിടെനിന്ന് ലഭിക്കുന്നു
കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങള്‍, തൃശൂര്‍, പെരിങ്ങണൂര്‍ സഹകരണ ബാങ്കിനുകീഴിലുള്ള ഗ്രീന്‍ ആര്‍മി വിപണകേന്ദ്രങ്ങള്‍, വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള കര്‍ഷകര്‍ എന്നിവരിലൂടെ ചെങ്ങഴിക്കോടന്റെ തൈകള്‍ ലഭിക്കും. ഭൗമസൂചക പട്ടികയില്‍ നിങ്ങളുടെ നാട്ടിലെ തനതിനങ്ങളെ ഉള്‍പ്പെടുത്താം. പ്രചാരം, പ്രാധാന്യം എന്നിവയെ തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തുക. വായ്ത്താരികള്‍, ഗ്രന്ഥസൂചികകള്‍ എന്നിവയെയും ശേഖരിക്കുകചരിത്രപരമായ മറ്റുപരാമര്ശങ്ങളും ചേര്‍ത്ത് ചെന്നൈയിലെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..