ഗെ റോളണ്ട്. അതായിരുന്നു അയാളുടെ പേര്. പക്ഷേ, അതായിരുന്നില്ല അയാളുടെ യഥാര്‍ഥ പേര്. അക്കാര്യം ഗെ റോളണ്ടിന് അറിയാമായിരുന്നില്ലെന്നുമാത്രം. കാരണം പതിനഞ്ചുവര്‍ഷം മുമ്പുതന്നെ അയാളുടെ ഭൂതകാലം ആ മസ്തിഷ്കത്തില്‍നിന്ന് മാഞ്ഞുപോയിരുന്നു. സ്മൃതിഭ്രംശം.നൊബേല്‍ സമ്മാനലബ്ധിയിലൂടെ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ പ്രമുഖ ഫ്രഞ്ച് സാഹിത്യകാരന് പാട്രിക് മോദിയാനോയുടെ "മിസിങ് പേഴ്സണ്‍' എന്ന നോവലിലെ മുഖ്യകഥാപാത്രമാണ് ഗെ റോളണ്ട്.ഡിറ്റക്ടീവായ വാന്‍ ഹ്യൂട്ടിന്റെ സഹായിയാണ് ഗെ. വാന്ഹ്യൂട്ട് തന്റെ ജോലിയില്‍നിന്ന് വിരമിക്കുന്നതോടെ ഗെ റോളണ്ട് അയാളില്‍നിന്ന് വേര്‍പിരിയുന്നു. താനാരെന്ന അന്വേഷണത്തിനാണ് അയാള്‍ പിന്നീട് ജീവിതം ഉഴിഞ്ഞുവച്ചത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഗെ റോളണ്ട് അറിയുന്നു, താന്‍ ജിമ്മി പെട്രോ സ്റ്റേണ് ആണെന്ന്.
സാല്ക്കോണിയന് വേരുകളുള്ള ഗ്രീക്ക് ജൂതന്. അയാളെ മറ്റുള്ളവര്‍ മക്കെവോയ് പെട്രോ എന്നു വിളിച്ചിരുന്നു. അയാള്‍ എന്നും സുഹൃത്തുക്കളുടെ വലയ്ക്കുള്ളില്‍ സന്തുഷ്ടനായി ജീവിച്ചവനാണ്. ഫ്രഞ്ച് സുന്ദരിയും മോഡലുമായ ഡെനൈസ് അയാള്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു. അവള് അയാള്‍ക്കൊപ്പം ജീവിതം പങ്കുവച്ചിരുന്നു. പാരീസില്‍നിന്ന് ജര്‍മന്‍ അധിനിവേശകാലത്ത് അടിച്ചമര്‍ത്തല്‍ സഹിക്കാതെ പലായനം ചെയ്യേണ്ടിവന്നപ്പോഴും അവര്‍ ഒന്നിച്ചായിരുന്നു. ഒരു കള്ളക്കടത്തുകാരന് പണം നല്കി സ്വിറ്റ്സര്ലന്ഡിലേക്കായിരുന്നു അവരുടെ രഹസ്യയാത്ര. കള്ളക്കടത്തുകാരന് ചതിച്ചു. ആ യാത്രയ്ക്കിടയില്‍ അവര്‍ വേര്‍പിരിക്കപ്പെട്ടു. അതിനുശേഷം അയാള്‍ക്ക് ഒന്നും ഓര്മയുണ്ടായില്ല. പര്‍വതത്തിലെവിടെയോ കനത്ത മഞ്ഞില്‍ അയാള്‍ ഉപേക്ഷിക്കപ്പെട്ടു. ഓര്‍മകളെ തിരിച്ചുപിടിക്കുന്നതിനും അതുവഴി തന്റെ യഥാര്‍ഥ അസ്തിത്വം വീണ്ടെടുക്കാനുമുള്ള ഒരു മനുഷ്യന്റെ ഏകാന്ത പരിശ്രമത്തിന്റെ മഹാഗാഥയാണ് "മിസിങ് പേഴ്സണ്‍'.
മോദിയാനോയുടെ കൃതികളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയമാണിത്. "മിസിങ് പേഴ്സണ്‍' ഡാനിയല്‍ വെസ്ബോര്ട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി 1980ല്‍തന്നെ പ്രസിദ്ധീകരിച്ചതിനാല്‍ അതിന് കൂടുതല്‍ പ്രചാരം കിട്ടിയെന്നുമാത്രം. ഞൗല റലെ ആീൗശേൂൗലെ ഛയരൌൃലെ എന്നാണ് ഫ്രഞ്ചിലുള്ള മൂലകൃതിയുടെ തലക്കെട്ട്. റോമിലെ ഒരു തെരുവിന്റെ പേരാണിത്. ഇരുണ്ട കടകളുടെ തെരുവ് എന്നര്‍ഥം.സാഹിത്യത്തിനുള്ള നൂറ്റിയാറാമത്തെ നൊബേല്‍ സമ്മാനമാണ് പാട്രിക് മോദിയാനോയെ തേടിയെത്തിയത്. ഫ്രാന്സിനുപുറത്ത് അധികമാരും അറിയപ്പെടാത്ത എഴുത്തുകാരന് എന്ന് നൊബേല്‍ സമ്മാനം നല്കുന്ന സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അര്‍ധസത്യം മാത്രമാണത്. 2004ല്‍ ഇംഗ്ലണ്ടില്‍ കാന്റര്‍ബറി ആസ്ഥാനമായ കെന്റ് സര്‍വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലെ മുഖ്യവിഷയം മോദിയാനോയുടെ രചനകള്‍ ആയിരുന്നു. ഇതില്‍ അവതരിപ്പിച്ച പതിനാറ് പ്രബന്ധങ്ങള്‍ ചേര്‍ത്ത് ജോണ്‍ ഇ ഫ്ളവര്‍ എഡിറ്റുചെയ്ത ഒരു ഗ്രന്ഥംതന്നെ പുറത്തിറങ്ങിയിട്ടുമുണ്ട്. നാലു ദശാബ്ദത്തിലധികം നീളുന്ന അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതം വിശദമായ പഠനങ്ങള്‍ക്ക് വിധേയമായി.
കോളിന് നെറ്റില്‍ ബെക്കും പെനിലോപ് ഹ്യൂസ്റ്റണും ചേര്‍ന്ന് 1986ല്‍ ഫ്രഞ്ചിലെഴുതിയ ജമേൃശര ങീറശമിീ: ജശലരലെ റ ശറലിശേലേ മുതല്‍ ജൂള്‍ ബഡ്നര് എഡിറ്റുചെയ്ത വിമര്‍ശന ലേഖനസമാഹാരംവരെ മോദിയാനോ പഠനങ്ങള്‍ ധാരാളം. ഡര്വില കൂക്ക് രചിച്ച ജൃലലെിേ ജമെജേമേൃശസ ങീറശമിീ'െ (അൗേീ) ആശീഴൃമുവശരമഹ എശരശേീിെ എന്ന മുന്നൂറ്റമ്പതില്പരം പേജുകളുള്ള പ്രൗഢഗ്രന്ഥം ഇവയ്ക്കിടയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 1968ല്‍ പുറത്തിറങ്ങിയ മോദിയാനോയുടെ പ്രഥമ നോവല്‍ ഘമ ജഹമരല ഉല ക' ഋേീശഹല മുതല്‍ എഴുത്തുകാരന് ആവര്‍ത്തിക്കുന്ന ആത്മകഥാംശത്തിന്റെ വിശദമായ പരിശോധനയാണ് കൂക്ക് നടത്തുന്നത്. പ്രകടമായും ഗുപ്തമായും മോദിയാനോ എങ്ങനെ തന്റെതന്നെ ഫിക്ഷനില്‍ ഒളിച്ചുകളി നടത്തുന്നുവെന്ന അന്വേഷണം കൗതുകകരമാണ്. വിമര്‍ശകര്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ പോരായ്മയും ഇതുതന്നെ. ഓര്‍മകളിലൂടെ തന്റെതന്നെ ഭൂതകാലം തേടുകയും അവിടെ അസ്തിത്വം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ "ഇയാള്‍ക്ക് മറ്റൊന്നും പറയാനില്ലേ' എന്ന് ചിന്തിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
1945ല്‍ ജനിച്ച മോദിയാനോയുടെ ബാല്യകാലം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായിരുന്നു. അച്ഛന്റെയും അമ്മയുടെയും സാമീപ്യം അധികം ലഭിച്ചില്ല. ഏകകൂട്ടായ സഹോദരനെയും ബാല്യത്തില്‍തന്നെ നഷ്ടമായി. സര്‍ക്കാര്‍ സഹായത്തോടെയായിരുന്നു വിദ്യാഭ്യാസം. അമ്പതുകളില്‍ ഫ്രാന്‍സില്‍ അറിയപ്പെട്ടിരുന്ന എഴുത്തുകാരനായിരുന്ന റെയ്മണ്ട് ക്വ യനയു (ഞമ്യാീിറ ഝ ൗലിലമൗ)മായുള്ള പരിചയമാണ് യുവാവായ മോദിയാനോയ്ക്ക് സാഹിത്യത്തിലേക്കുള്ള വാതില്‍ തുറന്നത്. ക്വ യനയു മോദിയാനോയുടെ അധ്യാപകനായിരുന്നു. ആദ്യനോവലിന്റെ പ്രസാധനത്തിന് ഈ പരിചയം തുണയായി. ജര്‍മന്‍ അധിനിവേശത്തിനെതിരായ ശക്തമായ വികാരങ്ങള്‍ പേറുന്ന ഈ പുസ്തകം വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍, ഇതിന് ഒരു ഇംഗ്ലീഷ് പതിപ്പുണ്ടായിട്ടില്ല ഇതുവരെ.സ്മൃതിവീഥികളിലൂടെയുള്ള സഞ്ചാരമാണ് മോദിയാനോയുടെ കഥാപാത്രങ്ങള്‍ നടത്തുന്നത്. അതില്‍ ചിലര്‍ മുഖ്യധാരയ്ക്ക് പുറത്തുനില്‍ക്കുന്നവരാണ്. ഔട്ട്സൈഡര് എന്നൊക്കെ പറയാവുന്നവര്‍. ഒറ്റനോവല്കൊണ്ട് ചരിത്രമായിത്തീര്‍ന്ന മാര്‍സല്‍ പ്രൂസ്തും കാമുവും മോദിയാനോവില് ചേര്‍ന്നുവരുന്നു എന്ന് വിലയിരുത്താം.