17 January Sunday

കിഫ്‌ബി കേരള വികസനത്തിന്റെ ജീവനാഡി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020


സ്വന്തം ലേഖകൻ
വിഭവദാരിദ്രം നേരിടുന്ന സംസ്ഥാനങ്ങൾക്ക്‌ അടിസ്ഥാനസൗകര്യ, പശ്ചാത്തലവികസന മേഖലയിൽ ഇടപെടാനുള്ള മാതൃകാ ഉപാധിയായാണ്‌ കേരള അടിസ്ഥാനസൗകര്യ വികസന നിക്ഷേപനിധി ബോർഡ്‌ (കിഫ്‌ബി)‌. റോഡ്‌, പാലം, കുടിവെള്ള വിതരണം, ഡയാലിസ്‌ സെന്റർ, ഹൈടെക്‌ ക്ലാസ്‌ മുറി തുടങ്ങി കിഫ്‌ബി ധനസഹായം എത്താത്ത മേഖലയില്ല.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്ക്‌ ആവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ കിഫ്ബി ഉറപ്പുവരുത്തുന്നു. പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനപ്പുറം വിജയകരമായ പൂർത്തീകരണവും ഉറപ്പുവരുത്തുന്നു.പല സ്രോതസ്സിൽനിന്നും കിഫ്ബി പണം കണ്ടെത്തുന്നു. പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം, ആഭ്യന്തര –- വിദേശ വിപണിയിൽനിന്നുള്ള വായ്‌പ, സർക്കാരിൽനിന്നുള്ള കോർപസ് ഫണ്ട്, കെഎസ്എഫ്ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴി ഫണ്ട് എത്തുന്നു.

പെട്രോളിയം സെസ്, മോട്ടോർവാഹന നികുതി  ഇനങ്ങളിൽനിന്നാണ് പ്രധാന വരുമാനം. 2016-–- 17 മുതൽ  7428.78 കോടി രൂപ ഈ ഇനങ്ങളിൽ വരുമാനമുണ്ടായി. ആഭ്യന്തരവിപണിയിൽനിന്ന് നിശ്ചിത കാലാവധി വായ്‌പ, നബാർഡ് വായ്‌പ എന്നിവയായി 4080 കോടി രൂപയ്‌ക്ക്‌ അനുമതി ലഭിച്ചു. ഇതിൽ 2915 കോടി കിഫ്ബി കൈപ്പറ്റി.

കിഫ്ബി നടപ്പാക്കുന്ന പദ്ധതികൾ അന്താരാഷ്ട്ര ധനസ്ഥാപനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. മസാല ബോണ്ടിലൂടെ അന്താരാഷ്ട്ര വിപണിയിൽനിന്ന് പണം കണ്ടെത്താൻ കഴിഞ്ഞ ആദ്യ ഇന്ത്യൻ സംസ്ഥാനതല സ്ഥാപനമാണ്‌ കിഫ്ബി. 2150 കോടി സമാഹരിച്ചു. രണ്ടു തവണയായി 2498.42 കോടി സർക്കാർ നൽകി. കെഎസ്എഫ്ഇ പ്രവാസി ചിട്ടി, നോർക്ക പ്രവാസി ഡിവിഡന്റ് സ്‌കീം വഴി 413.68 കോടി സമാഹരിച്ചു. 

വിവിധ സ്രോതസ്സിൽനിന്ന്‌ 15,389.25 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ട്‌. പദ്ധതികൾക്കായി 6466.6 കോടി രൂപ വിനിയോഗിച്ചു. തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയാണ് കിഫ്ബി വായ്‌പ എടുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top