20 March Wednesday

നേട്ടങ്ങൾക്ക‌് സ‌്നേഹാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കേരള സംരക്ഷണ തെക്കൻ മേഖലാ യാത്ര തിരുവല്ലയിൽ എത്തിയപ്പോൾ സ്വീകരണ വേദിയിലേക്ക് ജാഥാ ക്യാപ്‌റ്റൻ കോടിയേരി ബാലകൃഷ്ണനെ സ്വീകരിച്ച് ആനയിക്കുന്നു


പത്തനംതിട്ട/കോഴിക്കോട്
പ്രളയക്കെടുതിയിലടക്കം സംസ്ഥാന സർക്കാർ സ്വീകരിച്ച സമാശ്വാസ നടപടികളിൽ നന്ദി പ്രകടിപ്പിച്ചെത്തിയ പതിനായിരങ്ങളുടെ സ്നേ ഹവായ് പിൽ കേരള സംരക്ഷണയാത്രകൾ. കേരളത്തിലെ ജനകീയ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിന്റെ പ്രതിലോമ നയങ്ങൾ തുറന്നുകാട്ടിയും മുന്നേറുകയാണ് ജാഥ.  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലായാത്രയ്ക്ക്   ശബരിമല യുവതീ പ്രവേശത്തിന്റെ പേരിലുള്ള വർഗീയ കലാപനീക്കങ്ങളെ നേരിട്ട പത്തനംതിട്ട ജില്ലയിൽ വൻവരവേൽപാണ് ലഭിച്ചത്.തുടർന്ന് ആലപ്പുഴ ജില്ലയിലെ മാന്നാറിലായിരുന്നു സ്വീകരണം.

കോന്നി, റാന്നി,  തിരുവല്ല എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തെക്കൻ മേഖലായാത്രയെ പരുമല പന്നായിക്കടവിൽ നിറപറയും നിലവിളക്കുമായി ആലപ്പുഴ ജില്ലയിലേക്ക് വരവേറ്റു.സ്വീകരണ കേന്ദ്രങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ, അംഗങ്ങളായ കെ പ്രകാശ് ബാബു, പി സതീദേവി, ഡോ. വർഗീസ് ജോർജ്, അഡ്വ. ബിജിലി ജോസഫ്, പി കെ രാജൻ, യു ബാബു ഗോപിനാഥ്, ഡീക്കൻ തോമസ് കയ്യത്ര, കാസിം ഇരിക്കൂർ, ആന്റണി രാജു, പി എം മാത്യൂ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച ചാരുംമൂട്െ, കായംകുളം, ഹരിപ്പാട് എന്നീകേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആലപ്പുഴ മുല്ലക്കലിൽ സമാപിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ യാത്രക്ക് കോഴിക്കോട് ജില്ലയിൽ ലഭിച്ച സ്വീകരണങ്ങളിലും പതിനായിരങ്ങളെത്തി . വടക്കൻ യാത്രയെ  അടിവാരത്തുനിന്ന് കോഴിക്കോട് ജില്ലയിലേക്ക് വരവേറ്റു. മുക്കം, കൊടുവള്ളി, ബാലുശേരി, പേരാമ്പ്ര എന്നീ കേന്ദ്രങ്ങളിൽ ആയിരങ്ങൾ ജാഥയെ വരവേൽക്കാനെത്തി. സ്വീകരണ കേന്ദ്രങ്ങളിൽ  ലീഡർക്കു പുറമെ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, സി കെ നാണു എംഎൽഎ, അഡ്വ. ബാബു കാർത്തികേയൻ, സി ആർ വത്സലൻ, പ്രൊഫ. ഷാജി കടമല, എ പി ഹാരിസ്്, എ പി അബ്ദുൾ വഹാബ്, എ ജെ ജോസഫ്, നജീബ് പാലക്കണ്ടി  എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച കല്ലാച്ചി, ആയഞ്ചേരി, വടകര  എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കൊയിലാണ്ടിയിൽ സമാപിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top