21 November Thursday

വരൾച്ചയും ജലക്ഷാമവും തടയാൻ തുലാമഴയാണ് താരം

മലപ്പട്ടം പ്രഭാകരൻUpdated: Thursday Oct 31, 2019


വരൾച്ചയും ജലക്ഷാമവും വരാനിരിക്കുന്ന കേരളത്തിന്റെ  വേനൽക്കാല പ്രശ്-നമാണ്. കാലാവസ്ഥാ വ്യതിയാനം  ഇത്-  കുറേക്കൂടി രൂക്ഷതരമാക്കുന്നു. ഈ ഘട്ടത്തിൽ ഇപ്പോൾ ലഭിക്കുന്ന തുലാമാസ മഴ ശാസ്-ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്-. കേരളത്തിൽ മൊത്തം ഒരു വർഷം കിട്ടുന്ന മഴയുടെ  ഏതാണ്ട്- 65 ശതമാനം കാലവർഷത്തിലും 20 ശതമാനം തുലാവർഷക്കാലത്തും 15 ശതമാനം വേനൽമഴയിലൂടെയുമാണ്. തുലാമഴയിലെ 20 ശതമാനവും വേനലിലെ 15 ശതമാനവും ശരിക്കും ഉപയോഗപ്പെടുത്തിയാൽ വലിയൊരളവോളം  വേനൽക്കാല ജലക്ഷാമം പരിഹരിക്കാം .

മഴവെള്ളം കരുതാം മണ്ണിൽ
പെയ്യുന്ന മഴവെള്ളത്തെ അതാതിടത്ത്- സംഭരിച്ച്- മണ്ണിൽ ഊർന്നിറങ്ങാനുളള സംവിധാനം ചെയ്യുക. ചരിഞ്ഞ പ്രദേശങ്ങളിൽ വരമ്പുകൾ നിർമ്മിക്കുക.ചരിവിന്ന് കുറുകെ വരമ്പുകൾ വരത്തക്ക വിധം  സംവിധാനം ചെയ്യുക.  ചെറിയ നീരൊഴുക്ക്- പോലും ശ്രദ്ധിച്ച്-  അതിന്റെ വേഗത കുറക്കാൻ താല്ക്കാലിക സംവിധാനം  വഴി, കല്ല് കൊണ്ടും  ചരൽ നിറച്ച ചാക്കുകൾ ഇട്ടും, മരക്കഷ്-ണങ്ങൾ കുറുകെ വെച്ചും ഇത്- ചെയ്യാം.ഇത്തരം പ്രവൃത്തി മണ്ണിനടിയിൽ ജലസംഭരണശേഷി ഉണ്ടാക്കാൻ സഹായിക്കും. .കൃഷിയിടത്തിൽ  ചെറിയ കുഴിയെടുത്ത്-  അതിൽ ചകിരി ഇട്ട്-  മൂടുന്നത്- ഈർപ്പ സംരക്ഷണത്തിന് നല്ല മാർഗ്ഗമാണ്.


 

മറ്റിടങ്ങളിൽ
തുലാമഴയിലെ വെളളം സംഭരിക്കാൻ ഏറ്റവും നല്ല വഴിയാണ് കിണർ റീചാർജ്ജിങ്ങ്- . കെട്ടിടങ്ങളുടെ മുകളിലെ മഴവെളളത്തെ ഒരു പൈപ്പു വഴി ഒഴുക്കി കിണറിനു സമീപം പ്രത്യേകം  ശുദ്ധീകരണ ടാങ്ക്- സ്ഥാപിച്ച്-,  ആദ്യം ശുദ്ധീകരണ ടാങ്കിലേക്കും തുടർന്ന് ഇതിൽ നിന്നും  പൈപ്പുവഴി  കിണറിലേക്കും ശുദ്ധീകരിച്ച വെളളം ഒഴുക്കി കിണറിൽ  ശേഖരിക്കുക.ഇത്- പിന്നീട്-  ജലക്ഷാമ കാലത്ത്- പ്രയോജനപ്പെടും .കിണറിലല്ലെങ്കിൽ പ്രത്യേകംടാങ്ക്- കെട്ടി അതിലും സംഭരിക്കാം.
തരിശിടങ്ങളിൽ

തുലാമഴയിലെ ഈർപ്പം ഉപയോഗിച്ച്- തരിശിടങ്ങളിൽ ഉപരിതല ആവരണ വിളയായി  മണ്ണിൽ പടരുന്ന  പയർ ഇനങ്ങളുടെ  വിത്ത്- വിതച്ച്- വളർത്തുക  എന്നതും വേനൽക്കാല വരൾച്ചയെ തടയാൻ പറ്റാവുന്ന മാർഗ്ഗമാണ്. തുലാമഴയ്-ക്കു ശേഷം മണ്ണു കിളച്ച്- കട്ടയുടച്ച്- മൺ പ്രതലത്തിൽ ഒരാവരണമായി ഇടുന്നത്-(തുലാ കിള) വേനൽക്കാലത്ത്- ജല ബാഷ്-പീകരണം തടയാനും വരൾച്ച ലഘൂകരിക്കാനും സാധിക്കും
 


പ്രധാന വാർത്തകൾ
 Top