31 July Saturday

‘ചാകരയ്‌ക്ക്‌ വേണ്ടിയല്ല. ആരും ചാകാതിരിക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


തിരുവനന്തപുരം> ‘ചാകരയ്‌ക്ക്‌ വേണ്ടിയല്ല. ആരും ചാകാതിരിക്കാൻ വേണ്ടിയാണ്‌’. പൊലീസ്‌  ഇറക്കിയ വീഡിയോയിലെ സന്ദേശമാണിത്‌. ഇതു ചെന്ന്‌ കൊള്ളുന്നത്‌ കോവിഡിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസിനെതിരെ വാർത്തയെഴുതിയ മലയാള മനോരമയുടെ മുഖത്തും. 

നിയമം ലംഘിച്ചവരിൽനിന്ന്‌ പിഴയീടാക്കിയതിനെ ‘പൊലീസിന്‌ ചാകരക്കാലം’ എന്നാണ്‌ മനോരമ ചിത്രീകരിച്ചത്‌.  പൊലീസുകാരും പൊതുസമൂഹവും ഇതിനെതിരെ രംഗത്ത്‌ വന്നിരുന്നു. അതിനുപിന്നാലെയാണ്‌ കുറിക്കുകൊള്ളുന്ന വീഡിയോ പൊലീസും ഇറക്കിയത്‌. പൊലീസുകാരുടെ മുഴുവൻ വാട്‌സാപ്, ഫെയ്‌സ്‌ബുക്  സ്‌റ്റാറ്റസാണ്‌  വീഡിയോ.
‘പൊലീസിന്‌ ‘ചാകര’ക്കാലം; പിഴയായി കിട്ടിയത്‌ 35 കോടി’ എന്നാണ്‌ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്ത മനോരമ നൽകിയത്‌. കോവിഡ്‌ കാലത്ത്‌ ജനങ്ങളെ പിഴിഞ്ഞെന്നും പരിഹസിക്കുന്നു. എന്നാൽ, കോവിഡ്‌ നിയന്ത്രണം ലംഘിക്കുന്നവരിൽനിന്ന്‌ 500മുതൽ 5000 രൂപവരെ പിഴ ഈടാക്കാൻ പകർച്ചവ്യാധി നിയന്ത്രണ നിയമം പറയുന്നു.  ഇതാണ് പൊലീസുകാരുടെ ചാകരയാക്കി ചിത്രീകരിച്ചത്‌. 

സർക്കാർ നൽകുന്ന ടിആർ 5 രസീത്‌ നൽകിയാണ്‌ പൊലീസ്‌ പിഴയീടാക്കുക. ഈ തുക എല്ലാ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാരും 24 മണിക്കൂറിനകം ട്രഷറിയിൽ നിക്ഷേപിക്കും. മോട്ടോർ വാഹന വകുപ്പും ഇങ്ങനെയാണ്‌ ചെയ്യുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top