21 August Wednesday

ലോകം ഉറ്റുനോക്കിയ ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 31, 2019

കൂട്ടായ പ്രവർത്തനത്തിലൂടെയാണ്‌ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ കേരളം അതിജീവിച്ചത്‌. ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തിയും സർക്കാർ സംവിധാനങ്ങളെ ഫലപ്രദമായി ഏകോപിപ്പിച്ചും സമാനതകളില്ലാത്ത ദുരന്തത്തെ നേരിടാൻ  സംസ്ഥാന സർക്കാർ നേതൃത്വം വഹിച്ചു. പ്രളയദുരന്തത്തെ അതിജീവിക്കാൻ നാടിന്‌ കരുത്തായിമാറിയ സർക്കാരിന്റെ  ഇച്ഛാശക്തി ലോകശ്രദ്ധ നേടി. സമാനതകളില്ലാത്ത ഇടപെടലുകളാണ് ഒരോ മേഖലയിലും സർക്കാർ സ്വീകരിച്ചത്. സർക്കാർ ഏജൻസികളെ സമർഥമായി വിന്യസിച്ചുകൊണ്ട് ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനും നടത്തിയ പ്രവർത്തനങ്ങൾ മലയാളിയുടെ മനസ്സിൽ മായാതെയുണ്ട്‌. 

അടിയന്തര ഇടപെടലുകൾ
•10,000 രൂപയുടെ അടിയന്തര ധനസഹായം ‐ 6,87,843 കുടുംബങ്ങൾക്ക്
•22 അവശ്യസാധനങ്ങളുടെ കിറ്റ് (വീട്ടിലേക്ക് മടങ്ങിയ സമയത്ത്) ‐ 7,24,352 കുടുംബങ്ങൾക്ക്
•500 രൂപ വിലവരുന്ന ഭക്ഷ്യധാന്യം ഉൾപ്പെടെയുള്ള 10,50,838 കിറ്റ് വിതരണം ചെയ്‌തു.
•നൂലാമാലകളൊഴിവാക്കി നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും പകരം നൽകി.
•വിച്ഛേദിക്കപ്പെട്ടുപോയ 25.7 ലക്ഷം വൈദ്യുതി കണക‌്ഷനുകൾ പുനഃസ്ഥാപിച്ചു.
•3,00,956 കിണറുകൾ വൃത്തിയാക്കി.

കുടുംബശ്രീ മുഖാന്തരമുള്ള സഹായങ്ങൾ
•1,17,272 ഗുണഭോക്താക്കൾക്ക് 923 കോടി രൂപയുടെ വായ്പ. വീടുകളിൽ അവശ്യം വേണ്ട ഉപകരണങ്ങൾക്കായി 1 ലക്ഷം രൂപ വരെ വായ്പ നൽകി.
•ഉപജീവനം നഷ്ടപ്പെട്ട 50,000 പേർക്ക് തൊഴിൽ പരിശീലന പദ്ധതികൊണ്ടുവന്നു.
•246 നിർമാണ ഗ്രൂപ്പുകൾ കുടുംബശ്രീക്ക് കീഴിൽ രൂപീകരിച്ചു.
•പ്രളയം ഗുരുതരമായി ബാധിച്ച ജില്ലകളിൽ ഒരു കുടുംബത്തിന് അമ്പതിലധികം തൊഴിൽദിനങ്ങൾ നൽകാനായി.


വായ്പാസഹായങ്ങൾ
•ചെറുകിട, ഇടത്തരം വ്യവസായ–-വാണിജ്യ സ്ഥാപനങ്ങളും കടകളും പുനരുജ്ജീവിപ്പിക്കാൻ ഉജ്ജീവന വായ്പാപദ്ധതി.
•വായ്പകൾ ലഭിക്കാനുള്ള മാർജിൻ മണിക്കായി 2 ലക്ഷം രൂപവരെ സഹായം.
•കെഎസ്ഐഡിസി മുഖേന പുനർജനി എന്ന പേരിൽ പുതിയ വായ്പാപദ്ധതി.

കാർഷികമേഖലയിൽ
കാർഷികമേഖലയിൽ രണ്ടരലക്ഷത്തോളം നഷ്ടപരിഹാര അപേക്ഷകൾ ലഭിച്ചതിൽ 250 കോടിയോളം രൂപ നഷ്ടപരിഹാരം അനുവദിച്ചു. വിളനാശത്തിന് നഷ്ടപരിഹാരമായി 176.47 കോടി രൂപയും വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 18.04 കോടി രൂപയും നൽകി. കൃഷി ഭൂമിയിലെ ചെളി, മണ്ണ് എന്നിവ നീക്കംചെയ്യുന്നതിനായി 5.25 കോടി രൂപയും വെള്ളം വറ്റിക്കൽ, ബണ്ട്‌‐തടയണ പുനർനിർമാണം, പമ്പ്സെറ്റ് നന്നാക്കൽ എന്നിവയ്ക്കായി 197.78 കോടി രൂപ നൽകി.

പ്രളയബാധിത പ്രദേശങ്ങളിലെ കാർഷികവായ്പകൾക്ക് 31.07.2018 മുതൽ ഒരു വർഷത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചു. കർഷകർക്ക‌് 5650.85 മെട്രിക് ടൺ നെൽവിത്തും ഒരു കോടി പച്ചക്കറിത്തൈകളും സൗജന്യമായി നൽകി. 12 ലക്ഷം കുരുമുളക് വള്ളികളും 50 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണംചെയ്തു. പച്ചക്കറി കർഷകർക്കായി 92 കോടി രൂപയുടെ സഹായമാണ് വിതരണംചെയ്തത്. ഒരു വാഴ നശിച്ചാൽ 5.20 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്നതെങ്കിൽ 96.40 രൂപ സംസ്ഥാന സർക്കാർ നൽകുന്നു. വീട് നഷ്ടപ്പെട്ടാൽ 1,01,900 രൂപ കേന്ദ്രം നൽകുമ്പോൾ സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ നൽകുന്നു.

ക്ഷീരകർഷകർക്കായി 400 പശുക്കളെ വിതരണം ചെയ്തു. പശുക്കൾ നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് പശു ഒന്നിന് 15,000 രൂപയും തൊഴുത്ത് തകർന്നവർക്ക് 5,000 രൂപയും തീറ്റവിതരണത്തിന് 150.6 ലക്ഷം രൂപയും നൽകി. ക്ഷീരസംഘങ്ങൾ വഴിയുള്ള വൈക്കോൽവിതരണത്തിന് 460 ലക്ഷം രൂപ നൽകി. ആധുനിക തൊഴുത്തുകളുടെ നിർമാണം, ധാതുമിശ്രിത വിതരണം എന്നിവയ്ക്കായി 22 കോടി രൂപയുടെ പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കിയതിനുപുറമെ കാലിത്തീറ്റ വിതരണത്തിന് 2.68 കോടി രൂപയും നൽകി. മത്സ്യക്കൃഷി മേഖലയിൽ 40 കോടി രൂപ വിനിയോഗിച്ച് പുനരുജ്ജീവനപ്രവർത്തനങ്ങൾ നടത്തി.

റോഡ്‌ പുനർനിർമാണം
തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 2797.44 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാനമെമ്പാടും ആദരം മാത്രമല്ല, രക്ഷാപ്രവർത്തനത്തിനിടയിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി 3 കോടിയിലധികം രൂപയും അനുവദിച്ചു.

അതിജീവനത്തിന്റെ കേരളപാഠം
കേരള പുനർനിർമാണ പദ്ധതിയിലൂടെ പരിസ്ഥിതിക്കനുയോജ്യമായ നിർമാണരീതിയിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌ നാം. ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന്‌ പുതിയ മുഖച്ഛായ പകരുന്നതാണ്‌ സർക്കാർ വിഭാവനംചെയ്‌ത പുനർനിർമാണ പദ്ധതികൾ. ദുരന്തത്തിൽ തകർന്ന ജനതയായല്ല, അതിജീവിച്ച് മുന്നോട്ടുകുതിച്ച ജനതയെന്നാകും ചരിത്രം നമ്മെയോർക്കുക. പ്രളയക്കെടുതിയിൽ ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനും മാതൃകാപരമായി വഴിവെട്ടിയ എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനം രാജ്യത്തിന്‌ മാതൃകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top