20 June Sunday
ദേശീയ രാഷ്‌ട്രീയത്തിൽ ഉത്തേജക പാക്കേജ്‌ എന്ന നിലയിലാണ്‌ 
കോൺഗ്രസ്‌ കേരളത്തിലെ 
തെരഞ്ഞെടുപ്പിനെ നേരിട്ടത്‌

ഹൈക്കമാൻഡ്‌ പാക്കേജും 
ഉത്തേജിപ്പിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ മേൽനോട്ട, തന്ത്രരൂപീകരണ സമിതി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം. തെരഞ്ഞെടുപ്പ്‌ ഒരുക്കം ഹൈക്കമാൻഡിനെ നേരിട്ട്‌ അറിയിക്കാൻ ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലും താരിഖ്‌ അൻവറും. അപ്പപ്പോൾ ‘ക്രിയാത്മക നിർദേശങ്ങളു’മായി മുതിർന്ന നേതാവ്‌ എ കെ ആന്റണി.

ദേശീയ രാഷ്‌ട്രീയത്തിൽ  ഉത്തേജക പാക്കേജ്‌ എന്ന നിലയിലാണ്‌ കോൺഗ്രസ്‌ കേരളത്തിലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. പക്ഷേ,  ഊർധ്വശ്വാസം വലിച്ച്‌ നിലംപൊത്താനായിരുന്നു വിധിയെന്ന്‌ വ്യക്തമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി കണക്കിലെടുത്താണ്‌ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം നേരിട്ട്‌ ഏറ്റെടുത്തത്‌. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിരന്തരം പ്രചാരണത്തിനെത്തി ഇവിടത്തെ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞുപഠിപ്പിച്ച നുണകൾ ആവർത്തിച്ചെങ്കിലും കേരളം അതെല്ലാം തള്ളി.  കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലനിൽപ്പിനുനേരെ കനത്ത വെല്ലുവിളിയാണ്‌ ഉയരാൻ പോകുന്നത്‌.

2016ലെ തോൽവിയുടെ ഉത്തരവാദിത്തത്തിന്റെ പേരിലാണ്‌ ഉമ്മൻചാണ്ടിക്ക്‌ പ്രതിപക്ഷ നേതാവ്‌ സ്ഥാനം നിഷേധിച്ചത്‌.   നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴാണ്‌  ഉമ്മൻചാണ്ടിയെ വീണ്ടും നേതൃത്വത്തിലേക്ക്‌ കൊണ്ടുവന്നത്‌. ചെന്നിത്തലയുടെ നേതൃത്വത്തിൽ വിജയിക്കാനാകില്ലെന്ന്‌ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടകകക്ഷികളും എഐസിസിയെ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ‘ജനകീയത’ മുതലെടുക്കാനുള്ള നീക്കത്തിന്‌ ചുക്കാൻപിടിച്ചത്‌ എ കെ ആന്റണിയായിരുന്നു.

യുഡിഎഫിനെ കേരളം തൂത്തെറിഞ്ഞതോടെ എ കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുടെ  നേതൃത്വത്തിനെതിരെയും ശക്തമായ ചോദ്യമുയരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top