19 June Wednesday

വാവെയ്‌യും ഗൂഗിളും ചർച്ചയാകുമ്പോൾ

നിഖിൽ നാരായണൻUpdated: Thursday May 23, 2019

ചൈനയോടുള്ള വ്യാപാരകൊതിക്കെറുവിന്റെപേരിൽ ട്രംപ് എടുത്ത ഒരു തീരുമാനമാണ് മൊബൈൽ കമ്പനികളുടെ ഇടയിലുള്ള ചൂടുള്ള ചർച്ചാവിഷയം. വാവെയ്‌ (Huawei) എന്ന ലോകത്തെ തന്നെ രണ്ടാംനമ്പർ ആയ മൊബൈൽ കമ്പനിയുമായി അമേരിക്കൻ കമ്പനികൾക്ക് യാതൊരു ഇടപാടുകളും പാടില്ല എന്നാണു അമേരിക്കൻഭരണകൂടത്തിന്റെ തീരുമാനം. അതായത് നെറ്റ്‌വർക്കിങ്, മൊബൈൽ ഫോൺ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഈ കമ്പനിക്ക് ഗൂഗിൾ, ഇന്റൽ, ക്വാൽക്കോം, ബ്രോഡ് കോം, അടക്കമുള്ള അമേരിക്കന് കമ്പനികളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല.  ഈ നീക്കത്തിന്റെ നേരിട്ടുള്ള ഭവിഷ്യത്ത് അനുഭവിക്കാൻ പോകുന്ന കൂട്ടരോ? ഇവരുടെ ഫോൺ ഉപയോഗിക്കുന്നവർ.  

പലരും പറഞ്ഞു ഭീതി പരത്തുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്: വാവെയ്‌ ഫോൺ ഉപയോക്താക്കൾക്ക് ഇനി പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഓപ്പൺ സോഴ്സ് ആയത് കൊണ്ട് ഫോൺ പ്രവർത്തന രഹിതമാവില്ല. ജിമെയിൽ, ഗൂഗിൾ അസിസ്റ്റന്റ് ഒക്കെ ഇനി വാവെയ്‌ ഫോണുകളിൽ ലഭ്യമല്ലാതാകും.  ഇങ്ങനെയൊക്കെയാണോ കാര്യങ്ങൾ?

നിലവിലെ ഉപയോക്താക്കൾക്ക് ഈ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും പുതിയ ഹാൻഡ്സെറ്റുകൾക്ക് ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉങ്ങാകുമെന്നും നിരീക്ഷകർ പറയുന്നു. കഴിഞ്ഞില്ല പ്രശനങ്ങൾ. നിലവിലെ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നം സുരക്ഷാ പിഴവുകൾ കുറിച്ചുള്ള മുന്നറിയിപ്പുകളാണ്. സാധാരണ ആൻഡ്രോയിഡിലെ ഒരു സുരക്ഷാ പിഴവ് കണ്ടെത്തിയാൽ ഗൂഗിൾ വാവെയ്‌യെപ്പോലെയുള്ള നിർമ്മാതാക്കളെ നേരത്തെ അറിയിക്കുകയും പിഴവിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കാൻ സഹായിക്കുകയും പരിഹരിക്കുകയും ചെയ്യാറുണ്ട്. ട്രംപിെന്റ ഈ നടപടിമൂലം ഇനി പൊതുജനങ്ങൾ ഈ പിഴവുകൾ കുറിച്ച് അറിയുന്നതുപോലെ മാത്രമേ വാവെയ്‌യും അറിയുകയുള്ളൂ എന്നു മാത്രം.
 


പ്രധാന വാർത്തകൾ
 Top