ഇന്നലെ
2019 നവംബർ 20നാണ് അഞ്ചാംക്ലാസുകാരി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ വലിയ മാറ്റങ്ങളുണ്ടാകുകയും വിദ്യാർഥികളുടെ എണ്ണം വർധിക്കുകയുംചെയ്ത സമയത്തായിരുന്നു സംഭവം.
ദാരുണമരണം മറയാക്കി വിദ്യാലയത്തെ തകർക്കാനും സംസ്ഥാനത്തെ വിദ്യാഭ്യാസ മുന്നേറ്റത്തെയാകെ ഇകഴ്ത്താനുമായിരുന്നു ഒരുവിഭാഗം മാധ്യമങ്ങളും ആളുകളും ശ്രമിച്ചത്.
ഇന്ന്
സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ മൂന്ന് കോടി നൽകി. ഷഹല ഷെറിന്റെ പേരിലുള്ള മൂന്ന് നില ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. ഹൈസ്കൂൾ ബ്ലോക്കിന് ഭരണാനുമതിയായി.
9.87 കോടിയുടേതാണ് മാസ്റ്റർപ്ലാൻ. ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, ലൈബ്രറി, ലാബുകൾ, സെമിനാർ ഹാൾ, ഓപ്പൺ സ്റ്റേജ്, സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയവ ഉൾപ്പെടും. എല്ലാ കെട്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന കോറിഡോറുകൾ ഉണ്ടാകും. മൂന്നുകൊല്ലംകൊണ്ട് പദ്ധതി പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..