23 May Thursday

കേരള തീരങ്ങളിൽ കാറ്റടിക്കാൻ സാധ്യത; കടൽ പ്രക്ഷുബ്‌ധമാകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

തിരുവനന്തപുരം> കേരള തീരങ്ങളിൽ വടക്ക് പടിഞ്ഞാറ്  ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ  കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നൽകി.

ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ  നിന്നും  മണിക്കൂറിൽ 35   മുതൽ 45  കിലോമിറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്..അതിനാൽ കടൽ  പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ അകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് ബുധനാഴ്‌ച ഉച്ച മുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top