20 September Friday

ദേ ഇതാണ് ഇല്യൂമിനാട്ടിയുടെ മട...ദീപക് രാജു എഴുതുന്നു

ദീപക് രാജുUpdated: Thursday Sep 12, 2019

സെന്റ് ആൻജെലോ കോട്ട

ദീപക് രാജു

ദീപക് രാജു

പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫര്‍ സിനിമയിലൂടെയാണ് ഇല്യൂമിനാട്ടി മലയാളിയുടെ ചര്‍ച്ചാവിഷയമായത്. ഇല്യൂമിനാട്ടിയുടെ 'രഹസ്യകേന്ദ്രം' സന്ദര്‍ശിച്ച ദീപക് രാജു എഴുതുന്നു. ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുകയാണ് ദീപക് രാജു 

ഈ ഇല്യൂമിനാട്ടിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ലാലേട്ടനാണെങ്കിലും, അവരെ ഈയടുത്ത കാലത്ത് ലോകം മുഴുവൻ ഫേമസ് ആക്കിയത് ഡാൻ ബ്രൗൺ ആണ്. ഡാൻ ബ്രൗണിന്റെ “ഏഞ്ചൽസ്‌ ആൻഡ് ഡീമൺസ്” എന്ന നോവലിലാണ് അദ്ദേഹം ഇല്യൂമിനാറ്റിയെപ്പറ്റിയുള്ള കിംവദന്തികൾ പൊടിതട്ടി എടുക്കുന്നത്.

ആ കഥയിൽ ഇല്യൂമിനാട്ടിയുടെ രഹസ്യ കേന്ദ്രമായി അവതരിപ്പിക്കുന്ന സ്ഥലമാണ് റോമിലെ കാസ്റ്റൽ സെന്റ് ആൻജെലോ എന്ന കോട്ട. കഴിഞ്ഞയാഴ്ചത്തെ റോം സന്ദർശനത്തിൽ ഈ കോട്ടയും സന്ദർശിച്ചിരുന്നു.

എഡി ആദ്യ നൂറ്റാണ്ടിൽ ഹാഡ്രിയാൻ ചക്രവർത്തി സ്വന്തം ശവക്കല്ലറയായി പണികഴിപ്പിച്ച കെട്ടിടം കാലക്രമേണ മാർപ്പാപ്പമാരുടെ കയ്യിൽ എത്തുകയും ഒരു കോട്ടയായി പരിണമിക്കുകയും ചെയ്തു. കോട്ടയ്ക്കും വത്തിക്കാനിലെ മാർപ്പാപ്പയുടെ കൊട്ടാരത്തിനുമിടയിൽ ഒരു നടപ്പാതയുണ്ട്. വത്തിക്കാൻ ആക്രമിക്കപ്പെട്ടപ്പോഴൊക്കെ ഈ നടപ്പാത ഉപയോഗിച്ച് മാർപ്പാപ്പ കോട്ടയിലേക്ക് പിന്മാറിയിരുന്നു. ഇപ്പോൾ കുറെയായി വത്തിക്കാനെ ആരും അക്രമിക്കാത്തതുകൊണ്ട് കോട്ടയ്ക്ക് ആ ഉപയോഗമില്ല. ഇപ്പൊ കേരളത്തിൽനിന്ന് സഭാ പ്രശ്നങ്ങൾ പറയാൻ വരുന്ന അച്ചന്മാരേം മെത്രാന്മാരേം കാണുമ്പോൾ മാത്രമേ പാപ്പ കോട്ടയിലേക്ക് വലിയാറുള്ളൂ.

ഏതായാലും കോട്ടയിൽനിന്ന് എടുത്ത സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പടം ഇവിടെ കിടക്കട്ടെ.

കോട്ടയിൽനിന്ന് എടുത്ത സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പടം

കോട്ടയിൽനിന്ന് എടുത്ത സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പടം

 



പ്രധാന വാർത്തകൾ
 Top