പത്തനംതിട്ട
ജീർണിച്ചതും അല്ലാത്തതുമായ 4100ഓളം മൃതദേഹങ്ങൾ കുഴിതോണ്ടി എടുത്തിട്ടുണ്ട് തിരുവല്ല പാലിയേക്കര കാഞ്ഞിരമാലയിൽ സോമൻ. അപ്പോഴൊന്നും ഉണ്ടാകാത്ത ഞെട്ടലും മരവിപ്പുമാണ് ഇലന്തൂരിലെ മൃതദേഹാവിഷ്ടങ്ങൾ ശേഖരിക്കുമ്പോഴുണ്ടായത്. ആഭിചാരക്കൊലയിൽ സ്ത്രീകളെ കഷണങ്ങളാക്കി മറവ് ചെയ്തത് കണ്ടപ്പോൾ പതറിപ്പോയി.
വർഷങ്ങളായി ദുരൂഹതകളുടെ മറനീക്കാൻ പൊലീസിനെ ഈ 52കാരൻ സഹായിക്കുന്നു. മിക്കപ്പോഴും ജോലി തുടങ്ങുംമുൻപ് മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പറയാറുണ്ട്. ഇത്തവണ അതുണ്ടായില്ല. കുഴി തോണ്ടുമ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. കുഴിതോണ്ടി റോസിലിയുടെയും പത്മയുടെയും മൃതദേഹാവശിഷ്ട്ടങ്ങൾ പുറത്തെടുക്കാൻ 10 മണിക്കൂറോളമെടുത്തു. കെഎസ്ഇബിയിലെ മുൻകരാർ ജീവനക്കാരനാണ് സോമൻ. ജോലിക്കിടെ കണ്ണിൽ തറച്ച കമ്പി കാഴ്ചയ്ക്ക് തടസ്സം ഉണ്ടാക്കിയപ്പോഴാണ് സോമൻ കുഴിയെടുക്കാനും കുഴിതോണ്ടാനുമായി എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..