02 March Tuesday

'ആ റോഡ് ടാര്‍ ചെയ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ സര്‍'; ഇതാ റോഡ് വികസനത്തിന്റെ 'ദൃശ്യം 2'

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

തൊടുപുഴ > "ആ റോഡ് എങ്ങോട്ട് പോകുന്നതാ?"
അത് ജോർജുകുട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജങ‌്ഷനിലേക്കുള്ള ഷോർട്ട‌്കട്ടാ സാർ.... ആ റോഡ് ടാർ ചെയ്തിട്ട്  മൂന്ന് വർഷമേ ആയിട്ടുള്ളൂ. ആ റോഡ് വളരെ മോശമായിരുന്നു..

സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രം ‘ദൃശ്യ’ത്തിന്റെ ആദ്യഭാഗം ചിത്രീകരിക്കുമ്പോൾ പൊളിഞ്ഞുകിടന്ന റോഡാണ‌് ആറുവർഷത്തിനു ശേഷം  സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോൾ മികച്ച റോഡായത്‌. സ്‌ക്രീനിൽ തെളിഞ്ഞ വികസന ദൃശ്യത്തിന്‌ കൈയടിക്കുകയാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ.

 

 

 

 

 

 

 

 

 

ആറുവർഷം മുമ്പും ഇപ്പോഴുമുള്ള റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടാൻ ഹിറ്റ്‌ സിനിമ തന്നെ നിമിത്തമായതും അപൂർവം.  തൊടുപുഴയ്‌‌ക്ക‌് സമീപം വഴിത്തല, പുറപ്പുഴ, കാഞ്ഞാർ എന്നിവിടങ്ങളിലായിരുന്നു മോഹൻലാൽ നായകനായ ‘ദൃശ്യം 2’ സിനിമയുടെ ചിത്രീകരണം. വഴിത്തല ഹെൽത്ത‌് സെന്റർ റോഡും കുടയത്തൂർ കൈപ്പക്കവലയിലെ റോഡുമാണ‌് സിനിമയിൽ ചർച്ചയാകുന്ന സീനിൽ കാണിക്കുന്നത്‌.

ആറുവർഷം മുമ്പ്‌ ഈ റോഡുകൾ തകർന്നു കിടക്കുകയായിരുന്നുവെന്നത‌് വെറും സിനിമാ ഡയലോഗല്ല. പച്ചയായ യാഥാർഥ്യം. മണക്കാട‌് പഞ്ചായത്തിലെ 12‐-ാം വാർഡിൽ പത്തുവർഷം മുമ്പ്‌ നിർമിച്ച ഹെൽത്ത‌് സെന്റർ റോഡിൽ പിന്നീട‌് ടാർ പതിഞ്ഞത‌് രണ്ടരവർഷം മുമ്പാണെന്ന‌് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തി. പഞ്ചായത്ത‌് ഭരിച്ച എൽഡിഎഫ‌് ഭരണസമിതി ഏഴരലക്ഷം രൂപ വിനിയോഗിച്ചാണ‌് ടാറിങ‌് പൂർത്തിയാക്കിയത‌്.  റബർ തോട്ടത്തിന‌് മധ്യേ കടന്നുപോകുന്ന കുടയത്തൂർ കൈപ്പ‐കൈപ്പക്കവല റോഡ‌് ഒന്നരവർഷം മുമ്പാണ‌് ടാർ ചെയ‌്തത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top