17 September Tuesday

മാറുന്ന കാലാവസ്ഥ, മരത്തിലൂടെ കണ്ടെത്തിയ ഗവേഷകൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


തൃശൂർ
വരൾച്ചയും പ്രളയവും മരത്തിലൂടെ കണ്ടെത്തിയ ഗവേഷകനായിരുന്നു. ഡോ. ഇ വി അനൂപ്‌. തടികളിലെ ‘വ്യാജൻമാരെ ' കണ്ടെത്താനുള്ള നൂതന സാങ്കേതിക വിദ്യയും അദ്ദേഹം വികസിപ്പിച്ചു. ലോക നാളികേര ദിനം സെപ്‌തംബർ രണ്ടിന്‌ ആചരിക്കുമ്പോഴാണ്‌ തെങ്ങ്‌ ഗവേഷകൻ കൂടിയായ അനൂപിന്റെ വേർപാട്‌. കാർഷിക സർവകലാശാല വനശാസ്‌ത്ര കോളേജിൽ ഡീനായ അനൂപ്‌ നടത്തിയ പഠനങ്ങൾ ഏറെ ശ്രദ്ധ നേടിയതാണ്‌. ഓരോ മരത്തിന്റെയും 111 ആന്തരിക ഘടകങ്ങൾ വേർതിരിച്ചായിരുന്നു പഠനം. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ പ്രധാന 50 തടികൾ പഠനവിധേയമാക്കി.

മരത്തിന്റെ ചെറിയ കഷണം മൈക്രോ ടോം വഴി മുറിച്ചെടുത്താണ്  പഠനം നടത്തിയത്‌. വ്യാജ മരങ്ങൾ ഇറക്കുന്നത് ഇതുവഴി കണ്ടെത്താനായി. ഇതിന്റെ സിഡിയും പുറത്തിറക്കി. വാർഷിക വളയങ്ങളുടെ അളവ് കണക്കാക്കി ഓരോ വർഷത്തിലും ഉണ്ടായ വരൾച്ചയും വെള്ളപ്പൊക്കവും കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ കൊലക്കേസുകളിലും മോഷണക്കേസുകളിലും തൊണ്ടി മുതലായ തടിക്കഷണങ്ങൾ ശാസ്‌ത്രീയ പരീക്ഷണത്തിനായി അനൂപിനെ തേടിയെത്താറുണ്ട്‌.
തെങ്ങിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളിൽ മികച്ച  ഗവേഷണം നടത്തിയ ശാസ്‌ത്രജ്‌നായിരുന്നു. ഫർണീച്ചറുകൾ, തറയിൽ  വിരിക്കാവുന്ന ടൈൽ, തെങ്ങിൻ തടിയിലുള്ള ചുമർ എന്നിവ വികസിപ്പിച്ചു. കരകൗശല വസ്തുക്കളും നിർമിച്ചു.

നിർമാണ മേഖലയിൽ മണലിനു പകരം തെങ്ങിൻ ചോറ് ഉപയോഗിക്കുന്ന വിദ്യയും തടികൾ കൂടുതൽ കാലം സൂക്ഷിക്കാവുന്ന സംസ്‌കരണ  വിദ്യകളും വികസിപ്പിച്ചു.  വനശാസ്‌ത്ര കോളേജിൽ  തെങ്ങിൻ തടി സംസ്‌കരണ യൂണിറ്റും ആരംഭിച്ചു. നൂറുക്കണക്കിനാളുകൾക്ക്‌ തെങ്ങിൻ തടി ഉൽപ്പന്ന നിർമാണത്തിൽ പരിശീലനം നൽകി. തോട്ടങ്ങളിൽ എത്തി തടി മുറിക്കാവുന്ന സഞ്ചരിക്കുന്ന സോമില്ലും  ഇദ്ദേഹം വികസിപ്പിച്ചു. ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അംഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top