25 March Monday

എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും

പി സുരേശൻUpdated: Thursday May 17, 2018


കാസർകോട്
"അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം നൽകുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ഇതിൽ വിട്ടുവീഴ്ചയില്ല. ഇതുവരെ 55,296 പട്ടയം വിതരണംചെയ്തു.  ഇരുപതിനായിരത്തോളം പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് ലക്ഷ്യം. പട്ടയമേള സംഘടിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാട്  സർക്കാരിനില്ല''. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ വാക്കുകളിൽ സുതാര്യവും അഴിമതിമുക്തവുമായി പട്ടയം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം.
ലാൻഡ് ട്രിബ്യൂണൽ കേസുകൾ

72,334 ലാന്റ് ട്രിബ്യൂണൽ കേസുകളിൽ തീർപ്പുകൽപ്പിച്ചു. ഇതിൽ 42,321 പേർക്ക് ക്രയസർട്ടിഫിക്കറ്റുകൾ നൽകി. കൈവശഭൂമി പതിച്ചുകിട്ടുന്നതിനുള്ള വരുമാനപരിധി ഒഴിവാക്കി. അത് കൈമാറ്റംചെയ്യുന്നതിനുള്ള കാലപരിധി 25 വർഷമെന്നത് പന്ത്രണ്ടാക്കി. കർഷകർ വച്ചുപിടിപ്പിക്കുന്ന മരങ്ങളിൽ ചന്ദനമൊഴികെ മുറിക്കുന്നതിന് വ്യവസ്ഥയുണ്ടാക്കി. ദീഘകാലം കൈവശംവച്ച ഭൂമിയിൽ പട്ടയം നൽകാതിരുന്ന ഒട്ടേറെ കേസുകളിൽ സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തീർപ്പുകൽപിച്ചു. 29 സ്പെഷ്യൽ ട്രിബ്യൂണൽ രൂപീകരിച്ചു. നേരത്തെ 17 ലാൻഡ്് ട്രിബ്യൂണലും 14 ദേവസ്വം ട്രിബ്യൂണലുമടക്കം 31 എണ്ണമാണ് ഉണ്ടായിരുന്നത്. കാണാവകാശമായി ഭൂമി കൈവശംവച്ചവർക്ക് ക്രയസർട്ടിഫിക്കറ്റില്ലാതെ ഭൂമിയുടെ പൂർണ അവകാശികളാക്കുന്ന ഉത്തരവിറക്കി. വില്ലേജ് ഓഫീസർക്ക് ലാൻഡ് ട്രിബ്യൂണലിൽ റിപ്പോർട്ട് നൽകാനുള്ള അധികാരം നൽകി. പാലക്കാട് ജില്ലയിലെ താലൂക്കുകളിൽ ഭൂരേഖ തഹസിൽദാർമാർക്ക് കാണം സെറ്റിൽമെന്റ് ഓഫീസർമാരുടെ ചുമതല നൽകി. സർവേ നമ്പറുകളുടെ തെറ്റ് തിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. 63 താലൂക്കുകളിൽ ലാൻഡ്ബോർഡുകൾ പുനഃസംഘടിപ്പിച്ചു.

മിച്ചഭൂമി ഏറ്റെടുക്കൽ
155.04 ഹെക്ടർ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തു. അതിൽ 36.50 ഹെക്ടർ 566 പേർക്ക് വിതരണംചെയ്തു. ബാക്കി പൊതുആവശ്യത്തിന് നീക്കിവച്ചു. 1723.66 ഹെക്ടർ എസ്ച്ചീറ്റ് ഭൂമി(അനന്തരാവകാശികളും മറ്റുമില്ലാത്ത ഭൂമി) ഏറ്റെടുത്തു.  പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവച്ച 194 പേർക്കെതിരെ സീലിങ് കേസെടുത്തു. 1375 സീലിങ് കേസുകൾ തീർപ്പാക്കി. 605 കേസുകളിലായി വൻകിട കൈയേറ്റക്കാരുടെ 196.647 ഹെക്ടർ ഭൂമി ഒഴിപ്പിച്ചെടുത്തു. കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാതലത്തിൽ ഡപ്യൂട്ടി കലക്ടർ(എൽആർ), താലൂക്കുകളിൽ തഹസിൽദാർ(ഭൂരേഖ) എന്നിവരെ ചുമതലപ്പെടുത്തി.

റവന്യൂ വകുപ്പിന്റെ നവീകരണം
റവന്യൂ വകുപ്പിനെ വിവരസാങ്കേതിക വിനിമയവിദ്യയുടെ  സഹായത്തോടെ നവീകരിച്ചു. ആറു മാസത്തിനകം ഇത് പൂർണമാകും. ഇ ഗവേണൻസും ഇ ഓഫീസ് പ്രവർത്തനവും  ശക്തമാക്കി. സംയോജിത ഓൺലൈൻ പോക്കുവരവ് മുഴുവൻ വില്ലേജുകളിലേക്കും വ്യാപിപ്പിക്കും.  ഇ പെയ്മെന്റ് സംവിധാനം പരിശോധനാടിസ്ഥാനത്തിൽ ചില വില്ലേജുകളിൽ നടപ്പാക്കി. ഇതുവഴി ഓൺലൈനായി നികുതി, ഫീസ് എന്നിവ എവിടെവച്ചും അടയ്ക്കാൻ കഴിയും. ആറു മാസത്തിനകം റവന്യൂ പോർട്ടൽ നടപ്പിലാകും. റെക്കോഡ് ഡിജിറ്റലൈസേഷൻ അവസാനഘട്ടത്തിലാണ്. 14 കലക്ടറേറ്റുകളെയും ഇ ഓഫീസ് ശൃംഖലയിലേക്ക് ബന്ധിപ്പിക്കാൻ നടപടിയായി. റവന്യൂ റിക്കവറി പൂർണമായി ഓൺലൈനാക്കി. റവന്യൂ മന്ത്രിയുടെ ഓഫീസുമുതൽ വില്ലേജ് ഓഫീസുവരെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിച്ചു. 39 വില്ലേജ് ഓഫീസുകൾ സ്മാർട്ടാവുന്നു. ഒരു സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ 40 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. സ്ഥലസൗകര്യമുള്ള വില്ലേജുകളിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് പണിയും. ഇ ഡിസ്ട്രിക്ട് സംവിധാനം ശക്തമാക്കി. വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ ഓഫീസുകൾ ജനസൗഹൃദമാക്കും. ഇതിനായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി.

സേവനം സുഗമമാക്കൽ
സർട്ടിഫിക്കറ്റുകൾ ഓൺലൈനാക്കി. സർട്ടിഫിക്കറ്റുകളുടെ കാലപരിധി ദീർഘിപ്പിച്ചു.  രണ്ട് ലക്ഷം രൂപവരെയുള്ള റവന്യൂ റിക്കവറിക്ക് സ്റ്റേ നൽകുന്നതിന് കലക്ടർക്ക് അധികാരം നൽകി.  നിലവിൽ 50,000 രൂപവരെയുള്ളതിനുമാത്രമേ സ്റ്റേ നൽകാൻ കലക്ടർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. 645 വില്ലേജുകളിൽ ഭൂനികുതി, പോക്കുവരവ് എന്നിവ ഓൺലൈനായി. പുതിയ അഞ്ച് ആർഡിഒ ഓഫീസുകൾ അനുവദിച്ചു.  രണ്ട് താലൂക്കുകളും രൂപീകരിച്ചു. റീസർവേ സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്ര‐ സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

പ്രധാന വാർത്തകൾ
 Top