22 June Tuesday

പ്രതിരോധം; കരുതലോടെ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കോവിഡ്‌ രണ്ടാംതരംഗം കനത്തതോടെ വിവിധ ജില്ലകളിൽ വീണ്ടും കണ്ടെയ്‌ൻമെന്റ്‌ സോണുകൾ കൂടുകയാണ്‌. പലയിടത്തും വാക്‌സിൻക്ഷാമവുമുണ്ട്‌. നിയന്ത്രണങ്ങൾ കർശനമാക്കി വ്യാപനം തടയാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനസർക്കാരും ജില്ലാ ഭരണാധികാരികളും. വിവിധ ജില്ലകളിൽനിന്നുള്ള വിവരങ്ങൾ ചുരുക്കത്തിൽ.

തിരുവനന്തപുരം
കണ്ടെയ്‌ൻമെന്റ്‌ സോൺ 46, മൈക്രോ കണ്ടെയ്‌ൻമെന്റ്‌ സോൺ 14. ആകെ നിയന്ത്രിത മേഖല–-60. പാറശാല, വെള്ളറട ഭാഗത്തെ പന്ത്രണ്ടോളം ഇടറോഡുകൾ തമിഴ്‌നാട്‌ പൊലീസ്‌ അടച്ചു.  ജില്ലയിൽ ആകെ 7,40,697 ഡോസ്‌ വാക്സിൻ വിതരണം ചെയ്തു. 6,46,168 പേർ ആദ്യ ഡോസ്‌ വാക്സിനും 94,529 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 

കൊല്ലം
പലയിടത്തും രണ്ടാംഘട്ട വാക്‌സിൻ ലഭ്യമല്ല‌‌. വിതരണ കേന്ദ്രം 140ൽനിന്ന്‌ 85ആക്കി. 

കോട്ടയം
ഒന്നു വീതം ലാർജ്‌ കമ്യൂണിറ്റി ക്ലസ്‌റ്റർ, ഇൻസ്‌റ്റിറ്റ്യൂഷണൽ കമ്യൂണിറ്റി ക്ലസ്‌റ്റർ, ലിമിറ്റഡ്‌ കമ്യൂണിറ്റി ക്ലസ്‌റ്റർ എന്നിവയുണ്ട്‌. 505 മൈക്രോ കണ്ടെയ്‌ൻമെന്റ്‌ സോൺ‌. ചൊവ്വാഴ്‌ച ചിലയിടങ്ങളിൽ വാക്‌സിനേഷൻ മുടങ്ങി.

ഇടുക്കി
തിങ്കളാഴ്‌ചവരെ 1,70,000 പേരാണ്‌ ആദ്യ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചത്‌. 6500ഓളം പേർ രണ്ടാം ഘട്ടവാക്‌സിനും എടുത്തു. 13 പഞ്ചായത്തിലായി 22 വാർഡ്‌ കണ്ടെയ്‌ൻമെന്റ്‌ മേഖല.

ആലപ്പുഴ
54 കണ്ടെയ്ൻമെന്റ് സോണുണ്ട്. . അടച്ചിടൽ മേഖലയില്ല. തിങ്കളാഴ്ചവരെ 4,14,138 പേർ വാക്സിൻ സ്വീകരിച്ചു. 3,71,896 പേർ ആദ്യഡോസും 42,242 പേർ രണ്ടാം ഡോസുമെടുത്തു.  
 
എറണാകുളം
329 കണ്ടെയ്‌ൻമെന്റ് സോൺ‌. കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകളും മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളും ഏർപ്പെടുത്തും. 

തൃശൂർ
വെങ്കിടങ്ങ്‌, കുഴൂർ, ഒരുമനയൂർ, കടപ്പുറം, കണ്ടാണശേരി, കയ്‌പറമ്പ്‌ പഞ്ചായത്തുകളിലും കോർപറേഷൻ 47, 30 ഡിവിഷനുകളിലും നിരോധനാജ്ഞ‌.  5,11,319 പേരാണ്‌ ആദ്യ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചത്‌‌. 64,319 പേർ രണ്ടാമത്തെ ഡോസ്‌ സ്വീകരിച്ചു. രണ്ട്‌ ദിവസം  നിർത്തിവച്ച രണ്ട്‌ മെഗാ ക്യാമ്പുകൾ 500 പേർക്ക്‌ മാത്രമാക്കി  പുനരാരംഭിച്ചു.

പാലക്കാട്‌
96 വാർഡും പാലക്കാട്‌ നഗരസഭയിലെ 20 വാർഡും കണ്ടെയ്‌ൻമെന്റ്‌ സോൺ‌. പൂക്കോട്ടുകാവ്‌ പഞ്ചായത്തിലെ പരിയാനംപറ്റ വില്ലേജ്‌ ഓഫീസുമുതൽ ക്ഷേത്രംവരെയുള്ള പ്രദേശം മൈക്രോ കണ്ടെയ്‌ൻമെന്റ്‌ സോൺ. ചൊവ്വാഴ്‌ച നിരവധി പേർ ‌വാക്‌സിൻ കിട്ടാതെ മടങ്ങി.

മലപ്പുറം
കണ്ടെയ്‌ൻമെന്റ്‌ സോണുകളോ അടച്ചിടൽ മേഖലകളോ ഇല്ല. ഇതുവരെ 4,05,484 പേർക്ക്‌ ആദ്യ ഡോസും 42,402 പേർക്ക്‌ രണ്ടാം ഡോസ്‌ വാക്‌സിനും നൽകി. 

കോഴിക്കോട്‌ ‌
20 പഞ്ചായത്തിലെ 26  വാർഡും കൊടുവള്ളി, പയ്യോളി, വടകര നഗരസഭയിൽ അഞ്ച്‌ വാർഡും കോഴിക്കോട്‌ കോർപറേഷനിൽ നാല്‌ വാർഡും കണ്ടെയിൻമെന്റ്‌ സോണുകൾ. ഇനിയൊരറിയിപ്പ്​ ഉണ്ടാകുംവരെ വാക്​സിനേഷന്​ വരേണ്ടെന്ന്​ അറിയിച്ചു. 13 വാക്​സിനേഷൻ സെന്ററിൽ 4,48,361 പേർ ആദ്യ ഡോസും 68,006 പേർ​ രണ്ടാം ഡോസും വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​.

വയനാട്‌  
12,000 ഡോസ്‌ കോവിഷീൽഡ്‌ ബുധനാഴ്‌ച വിതരണംചെയ്യും. കൽപ്പറ്റയിലടക്കം കുത്തിവയ്‌പിനെത്തിയവരെ ചൊവ്വാഴ്‌ച തിരിച്ചയച്ചു.

കണ്ടെയ്‌ൻമെന്റ്‌ സോണില്ല. കണിയാമ്പറ്റ, തിരുനെല്ലി, നെന്മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി പഞ്ചായത്തുകളിലും കൽപ്പറ്റ, ബത്തേരി നഗരസഭകളിലും 30 വരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ചവരെ വാക്‌സിൻ സ്വീകരിച്ചത്‌ 1,85,693പേരാണ്‌. മുപ്പതിനായിരത്തിലധികംപേർ രണ്ട്‌ ഡോസും പൂർത്തിയാക്കി.

കണ്ണൂർ
കൂടുതൽ രോഗികളുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ‌. 78 തദ്ദേശസ്ഥാപനത്തിൽ ഭൂരിഭാഗം വാർഡുകളും കണ്ടെയ്‌ൻമെന്റ്‌ സോണാണ്‌.

കാസർകോഡ്‌
ഇതുവരെ 241,728 പേർക്ക് വാ ക്‌സിൻ നൽകി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top