28 February Friday

ഫ്രാൻസിലെ പോരാളികൾക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ഡബ്ല്യൂടിയു പ്രസിഡന്റ്‌ മാൺഡിൽ മൈക്കിൾ മക്വായിബയെ സ്വാഗതസംഘം ചെയർമാൻ എ സൗന്ദർ രാജൻ ഉപഹാരം നൽകി സ്വീകരിക്കുന്നു


ചെന്നൈ (മുഹമ്മദ‌് അമീൻ നഗർ)
ഫ്രാൻസിൽ സമരം നടത്തുന്ന റോഡ‌് – --റെയിൽ തൊഴിലാളികൾക്ക‌് സിഐടിയു അഖിലേന്ത്യാ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ്-- ഇമ്മാനുവൻ മാക്രോൺ പ്രഖ്യാപിച്ച പെൻഷൻ പരിഷ്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട‌് 2019 ഡിസംബർ അഞ്ചിന‌് ആരംഭിച്ച സമരം ശക്തമായി മുന്നോട്ടുപോവുകയാണ‌്.

തൊഴിലാളികളുടെ ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ രാജ്യത്തെ 42 തരം പെൻഷനുകളെ സംയോജിപ്പിച്ച‌് ഒന്നാക്കി മാറ്റി. ഇതോടെ കൂടുതൽ വർഷം ജോലി ചെയ്ത്‌ കുറഞ്ഞ പെൻഷൻ വാങ്ങേണ്ട സാഹചര്യത്തിലാണ്‌ തൊഴിലാളികൾ. തുടർന്ന്‌, ഫ്രാൻസിൽ പ്രക്ഷോഭത്തിന്‌ തിരിതെളിയുകയായിരുന്നു.

റെയിൽ, റോഡ‌് തൊഴിലാളികളാണ‌് സമരത്തിന‌് ആഹ്വാനം ചെയ‌്തതെങ്കിലും നേഴ‌്സുമാരും അഭിഭാഷകരും പൊലീസുമെല്ലാം സമരത്തിൽ പങ്കാളികളായി. 2017 മുതൽ മാക്രോൺ സർക്കാർ നടത്തിയ പരിഷ‌്‌കാരങ്ങൾ തൊഴിലാളി അവകാശങ്ങൾ കവർന്നെടുക്കുന്നവയായിരുന്നു. നവലിബറൽ നയങ്ങൾ എവിടെയെല്ലാം നടപ്പാക്കിയിട്ടുണ്ടോ അവിടെയെല്ലാം തൊഴിലാളികളുടെ പെൻഷനും ശമ്പ‌ളവുമെല്ലാം വെട്ടിക്കുറയ‌്ക്കപ്പെടും.

ഫ്രാൻസിലെ പൊരുതുന്ന തൊഴിലാളികൾക്ക‌് എല്ലാ പിന്തുണയും നൽകുന്നതോടൊപ്പം അവർക്ക‌് സാമ്പത്തികമായി ഉൾപ്പെടെ കഴിയാവുന്ന എല്ലാ സഹായവും നൽകാൻ ഇന്ത്യയിലെ ട്രേഡ‌് യൂണിയനുകളോട‌് സമ്മേളനം ആഹ്വാനംചെയ‌്തു.


പ്രധാന വാർത്തകൾ
 Top