13 June Sunday

കോവിഡ്‌ : കിടത്തി ചികിത്സ ആർക്കൊക്കെ

വെബ് ഡെസ്‌ക്‌Updated: Saturday Apr 24, 2021

തിരുവനന്തപുരം> കോവിഡ്‌ ബാധിക്കുന്ന എല്ലാവർക്കും ആശുപത്രികളിലോ സിഎഫ്‌എൽടിസികളിലോ കിടത്തി ചികിത്സ വേണോ? വീട്ടിൽ കഴിയേണ്ടവർ ആരൊക്കെ?. ഇതിൽ  വ്യക്തത നൽകി‌ ആരോഗ്യവകുപ്പ്‌ ‘കോവിഡ്‌19 പരിചരണ പിരമിഡ്‌’ പുറത്തിറക്കി. രോഗികളെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചാണ്‌  മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്‌. ലക്ഷണമില്ലാത്ത രോഗികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്തവരും പരിചരിക്കാൻ ആളില്ലാത്തവരുമായ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ ഡൊമിസിലിയറി കെയർ സെന്ററിൽ പരിചരിക്കും. 

കാറ്റഗറി എ  
സിഎഫ്‌എൽടിസിയിൽ
തീവ്രമല്ലാത്ത തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്‌, വയറിളക്കം ഇവയിലേതെങ്കിലുമുള്ള കോവിഡ്‌ ബാധിതരാണ്‌ കാറ്റഗറി എയിൽ. –-ഇവർക്ക്‌ കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ  പരിചരണം ലഭിക്കും. 

കാറ്റഗറി ബി  
സിഎസ്‌എൽടിസിയിൽ
പനിയോ തീവ്രമായ തൊണ്ടവേദനയോ ചുമയോ വയറിളക്കമോ ഉള്ളവർ ഇതിൽപ്പെടുന്നു.  ലക്ഷണങ്ങൾ തീവ്രമല്ലെങ്കിലും ശ്വാസകോശ, ഹൃദയ, കരൾ,വൃക്ക,നാഡീരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, രക്തസംബന്ധമായ രോഗങ്ങൾ, അനിയന്ത്രിതമായ പ്രമേഹം, അർബുദം, എച്ച്‌ഐവി എയ്‌ഡ്‌സ്‌, വളരെക്കാലമായി സ്റ്റിറോയ്‌ഡ് , ഇമ്യൂണോ സപ്രസീവ്‌ മരുന്നുകൾ ഉപയോഗിക്കുന്നവർ, ഗർഭിണി, 60 നു മുകളിൽ പ്രായമുള്ളവർ എന്നിവരും കാറ്റഗറി ബിയിലാണ്‌. ഇവർക്ക്‌ കോവിഡ്‌ സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററി(സിഎസ്‌എൽടിസി) ലാണ്‌ പരിചരണം

കാറ്റഗറി സി  
ആശുപത്രിയിൽ
ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്‌, നെഞ്ചുവേദന, മയക്കം, രക്തസമ്മർദത്തിലുള്ള കുറവ്‌, കഫത്തിൽ രക്തം, ചർമം നീല നിറമാകൽ, എന്നീ ലക്ഷണങ്ങളോടൊപ്പം ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ, (ഐഎൽഐ) ഉള്ള കുട്ടികൾ, (മയക്കം, ഉയർന്ന/നീണ്ടുനിൽക്കുന്ന പനി, ഭക്ഷണം കഴിപ്പിക്കാൻ ബുദ്ധിമുട്ട്‌,  അപസ്മാര ലക്ഷണം, ബുദ്ധിമുട്ടിയുള്ള ശ്വാസോച്ഛാസം മുതലയാവ) ദീർഘകാലമായി വിട്ടുമാറാത്ത രോഗങ്ങൾ വഷളാകുന്ന അവസ്ഥ എന്നിവ ഉള്ളവരും.  –- ഇവർക്ക്‌ തെരഞ്ഞെടുത്ത കോവിഡ്‌ ആശുപത്രികളിൽ പരിചരണം നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top