16 July Thursday

101 വിളിക്കൂ... മരുന്ന്‌ ഓടിയെത്തും ; കോവിഡ്‌ അടച്ചുപൂട്ടലിൽ മരുന്നെത്തിച്ച്‌ ഫയർഫോഴ്‌സ്‌

റഷീദ‌് ആനപ്പുറംUpdated: Saturday Apr 18, 2020

തിരുവനന്തപുരം
കോവിഡ്‌ അടച്ചുപൂട്ടലിൽ മരുന്നെത്തിച്ച്‌ ഫയർഫോഴ്‌സ്‌. 101 നമ്പരിൽ വിളിച്ചാൽ ഏത്‌ മരുന്നും ആവശ്യക്കാരന്റെ വീട്ടിലെത്തും. വ്യാഴാഴ്‌ചയിലെ കണക്കനുസരിച്ച്‌ ക്യാൻസർ രോഗികളുടേത്‌ അടക്കം 13,646 പേർക്കുള്ള മരുന്നാണ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയർഫോഴ്‌സ്‌ എത്തിച്ചത്‌. ആദിവാസി കോളനികളിലും തീരദേശത്തും എല്ലാം ഈ കാരുണ്യസ്‌പർശമെത്തി. വിവിധ ഫയർ സ്‌റ്റേഷനുകളെ കൂട്ടിയിണക്കിയാണ്‌ മരുന്ന്‌ വിതരണം. ആർസിസി രോഗികൾക്ക്‌ മരുന്ന്‌ എത്തിക്കാൻ പ്രത്യേക സംവിധാനംതന്നെ ഒരുക്കിയതായി ഫയർഫോഴ്‌സ്‌ മേധാവി എ ഹേമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ്‌ ഈ പദ്ധതി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

593 രോഗികളെ  ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ ആശുപത്രികളിൽ എത്തിച്ചു. 25,027 പേർക്ക്‌ സാമൂഹ്യ അടുക്കളവഴി ഭക്ഷണവും ഉറപ്പാക്കുന്നു. 
ഏത്‌ ഘട്ടത്തിലും രക്തം നൽകാൻ തയ്യാറായി 5000 പേരെ  ഫയർഫോഴ്‌സ്‌ സജ്ജമാക്കിയിട്ടുണ്ട്‌.

കെട്ടിടങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കാനും ഫയർഫോഴ്‌സ്‌ മുന്നിലുണ്ട്‌. 48,349 ചരക്ക്‌ വാഹനങ്ങൾ അണുവിമുക്തമാക്കി. ആശുപത്രി, ഐസൊലേഷൻ വാർഡ്‌, എടിഎം സെന്റർ, മാർക്കറ്റ്‌, എഫ്‌സിഐ ഗോഡൗൺ, ബസ്‌സ്റ്റാൻഡ്‌ തുടങ്ങിയ 25,415 സ്ഥാപനവും അണുവിമുക്തമാക്കി.


പ്രധാന വാർത്തകൾ
 Top