16 January Saturday

കേരളത്തിന്‌ നന്ദിപൂർവം.... ബ്രിട്ടനിൽനിന്ന്‌ ബ്രയാൻ നീൽ

ജിബിന എ എസ്‌Updated: Saturday Nov 28, 2020


കൊച്ചി
‘‘ഇവിടത്തെ കോവിഡ്‌ ചികിൽസ ഫസ്‌റ്റ്‌ ക്ലാസാണ്‌. ഈ നല്ല അനുഭവം ഒരിക്കലും മറക്കില്ല. എല്ലാവർക്കും നന്ദി.’’–- കോവിഡ്‌ മൂർധന്യാവസ്ഥയിൽ 15ദിവസം വെന്റിലേറ്ററിലായി ഒടുവിൽ  ജീവൻ തിരിച്ചുകിട്ടിയ ബ്രിട്ടീഷ്‌ പൗരൻ ബ്രയാൻ നീലിന്റെ വാക്കുകൾ. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടും ജീവനക്കാരോടും കേരളത്തോടും നന്ദി പറയാൻ വാക്കുകളില്ലാതെ കരഞ്ഞ ബ്രയാന്റെ ചിത്രം മലയാളി മറക്കില്ല. 

മാർച്ച്‌ 15ന്‌  നെടുമ്പാശേരി വിമാനതാവളത്തിൽനിന്നാണ്‌ ബ്രയാനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചത്‌. ശ്വാസകോശത്തിൽ കടുത്ത ന്യൂമോണിയ പടർന്നു.  രക്തത്തിലെ ഓക്‌സിജൻ വളരെ കുറഞ്ഞ്‌ ജീവൻ അപകടത്തിൽ. ചൈനയിൽനിന്നുവന്ന രണ്ട്‌ വിദ്യാർഥികൾക്ക്‌ നൽകിയ ചികിൽസാനുഭവംമാത്രം മുന്നിൽ. കോവിഡ്‌ കൺട്രോൾ റൂമും കൂടിയാലോചിച്ചു. എങ്ങനെയും രോഗിയെ രക്ഷിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പും മന്ത്രി കെ കെ ശൈലജയും  എല്ലാ സംവിധാനവും ഒരുക്കി. 

എച്ച്‌ഐവി ചികിൽസയിൽ ഉപയോഗിക്കുന്ന റിറ്റോനാവിർ, ലോപിനാവിർ ആന്റിവൈറൽ മരുന്നുകൾ നൽകിയ പരീക്ഷണം മാത്രമേ മുന്നിലുള്ളൂ. ഇത്‌ ഇന്ത്യയിൽ പരീക്ഷിച്ചിട്ടുമില്ല. രോഗിക്ക്‌ സമ്മതം. പിന്നെല്ലാം വേഗത്തിലായിരുന്നു.  ചികിൽസതുടങ്ങി മൂന്നാംദിവസം നേരിയ പുരോഗതി.  പത്താംദിവസം തനിയെ ശ്വാസമെടുത്തു. 

ആർഎംഒ ഡോ. ഗണേഷ്‌ മോഹൻ, കോവിഡ്‌ നോഡൽ  ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, സൂപ്രണ്ട്‌ ഡോ. പീറ്റർ വാഴയിൽ എന്നിവരുൾപ്പെട്ട ടീമാണ്‌ നേതൃത്വം നൽകിയത്‌.  ഇതു ബ്രയാന്റെ മാത്രം അനുഭവമല്ല, കോവിഡ്‌ ആശുപത്രിയായശേഷം 12000ലധികം ഒ പി, 4000ലധികം ഐ പി, പ്ലാസ്‌മ ചികിൽസവേണ്ടി വന്ന 120 രോഗികളെയും ചികിൽസിച്ചു ഭേദമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top