25 January Tuesday

‘കേരളാവിലെ കണ്ണദാസൻ താൻ നീ’

നിമിഷ ജോസഫ്‌Updated: Saturday Nov 27, 2021


തിരുവനന്തപുരം  
‘ജീവിതമെന്നൊരു തൂക്കുപാലം’–- ബിച്ചുതിരുമലയ്ക്ക്‌ വെറുമൊരു ഗാനം മാത്രമായിരുന്നില്ല. ‘കേരളത്തിന്റെ കണ്ണദാസൻ’ എന്ന്‌ സാക്ഷാൽ കണ്ണദാസനെക്കൊണ്ട്‌ അദ്ദേഹത്തെ വിളിപ്പിച്ചത്‌ ഈ ഗാനമാണ്‌. ‘ഭാഗപിരുവിനൈ’ ശിവാജിഗണേശൻ ചിത്രം മലയാളത്തിൽ നിറകൂടം എന്ന പേരിൽ സിനിമയാക്കിയപ്പോഴായിരുന്നു ഗാനത്തിന്റെ പിറവി.

ഏൻ പിറന്തായ്‌ മകനേ, ഏൻ പിറന്തായോ... എന്ന ഭാഗപിരുവിനൈയിലെ ഗാനം അർഥം ചോരാതെ മലയാളത്തിൽ എഴുതാനായിരുന്നു സംവിധായകന്റെ ആവശ്യം. ‘ജീവിതമെന്നൊരു തൂക്കുപാലം, ജീവികൾ നാമെല്ലാം സഞ്ചാരികൾ, അക്കരെക്കെത്താൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ ഇക്കരെ നീയും വന്നതെന്തിനാരോമൽ കുഞ്ഞേ’  തുടങ്ങിയ വരികൾ ബിച്ചു എഴുതി. പാട്ടുകേട്ട്‌ ചെന്നൈയിലേക്ക്‌ വിളിപ്പിച്ച കണ്ണദാസൻ ‘കേരളാവിലെ കണ്ണദാസൻ താൻ നീ’ എന്ന്‌ വിശേഷിപ്പിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായാണ്‌ ബിച്ചു അത്‌ കണ്ടിരുന്നതെന്ന്‌ സഹോദരി സുശീലാദേവി അനുസ്മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top