Deshabhimani

‘അന്ദാസി’നുമുണ്ട് 
കഥപറയാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:12 AM | 0 min read


ന്യൂഡൽഹി
സീതാറാം യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന്‌ വച്ച വസന്ത്‌ കുഞ്‌ജിലെ വീട്ടിൽ സ്വീകരണമുറിയുടെ ചുവരിൽ കണ്ട ‘അന്ദാസ്‌’ സിനിമയുടെ പോസ്‌റ്ററിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ദിലീപ്‌കുമാറും നർഗീസും രാജ്‌കപൂറും അഭിനയിച്ച്‌ 1949ൽ പുറത്തിറങ്ങിയ സിനിമയും അതിലെ ഗാനങ്ങളും യെച്ചൂരിക്ക്‌ ഏറെ പ്രിയങ്കരമായിരുന്നു.

ഇന്ത്യയിലെ പുരോഗമനപക്ഷത്തുള്ള എഴുത്തുകാരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട്‌ രൂപീകരിച്ച ‘മഹ്‌ബൂബ്‌ പ്രൊഡക്ഷൻസാണ്‌’ അന്ദാസ്‌ നിർമിച്ചത്‌. അരിവാൾ ചുറ്റികയായിരുന്നു പ്രൊഡക്ഷൻസിന്റെ എംബ്ലം. നെഹ്‌റുവിനെ വിമർശിച്ച്‌ കവിതകൾ എഴുതിയതിന്റെ പേരിൽ ജയിലിൽ പോയ മജ്‌റൂഹ്‌ സുൽത്താൻപുരിയാണ്‌ അന്ദാസിലെ ഗാനങ്ങൾ എഴുതിയത്‌. പുരോഗമനപക്ഷത്ത്‌ അടിയുറച്ച്‌, അധികാരകേന്ദ്രങ്ങൾക്ക്‌ മുന്നിൽ മുട്ടുകുത്താൻ തയ്യാറാകാത്ത പ്രതിഭകളുടെ സംഗമത്തിന്റെ ഫലമായ സിനിമയുടെ പോസ്‌റ്റർ ഹോസ്‌ഖാസിൽ നിന്നാണ്‌ യെച്ചൂരി സ്വന്തമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home