06 December Friday

അതിരുകൾ മായ്‌ച്ചൊരു ബസ്‌യാത്ര; കൂട്ടിന്‌ ക്രിക്കറ്റ്‌ ഓർമകളും

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ചണ്ഡി​ഗഢ്‌ >  ക്രിക്കറ്റ്‌ ഓർമകൾ പങ്കിട്ട്‌ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും.  ഇരുവരുമൊന്നിച്ച്‌ കർതാപൂരിലേക്കുള്ള വഴിയിൽ അഞ്ചുമിനിറ്റ്‌ ഒരുമിച്ച്‌ ബസ്‌ യാത്ര നടത്തിയപ്പോഴാണ്‌ ഓർമകൾ പങ്കിട്ടത്‌. അമരീന്ദറിന്റെ അച്ഛന്റെ നേതൃത്വത്തിലുള്ള ടീമിൽ 1934–-35 കാലത്ത്‌ പട്യാലയ്‌ക്കും ഇന്ത്യക്കുംവേണ്ടി  ഇമ്രാന്റെ അമ്മാവൻ കളിച്ചതിനെക്കുറിച്ച്‌ അമരീന്ദർ ഓർത്തെടുത്തു.

 കർതാർപുർ ഇടനാഴിയിലെ പാക്‌ അതിർത്തിയിൽ  ഇമ്രാനും വിദേശകാര്യമന്ത്രിയും ചേർന്ന്‌  അമരീന്ദർസിങ്ങിനെ സ്വീകരിച്ചശേഷമായിരുന്നു  ബസ്‌യാത്ര. ഇമ്രാന്റെ അമ്മാവൻ ജഹാംഗീർ ഖാൻ, പട്യാലയ്‌ക്കുവേണ്ടി കളിച്ചിരുന്നു.

ആ ടീമിന്റെ  ക്യാപ്റ്റൻ അമരീന്ദറിന്റെ അച്ഛനും പട്യാലയുടെ ഭരണാധികാരിയുമായ മഹാരാജ യദ്‌വിന്ദർ സിങ് ആയിരുന്നു. മുൻ ഇന്ത്യൻ താരവും മുൻ മന്ത്രിസഭാംഗവുമായിരുന്ന നവജോത്‌ സിങ്‌ സിദ്ധുവും പാക്‌ വിദേശകാര്യമന്ത്രിയും അമരീന്ദറിനൊപ്പം യാത്രയിൽ പങ്കുചേർന്നു.


പ്രധാന വാർത്തകൾ
 Top