15 July Wednesday

കിം കർദിഷാൻ പുറത്ത്‌, താരങ്ങളായി ആഞ്ചല മെർക്കലും ഷൈലജ ടീച്ചറും ; ശാസ്ത്രത്തിന്റെയും യുക്തിയുടെയും യുഗം തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 27, 2020

കെ കെ ശൈലജ, ആഞ്ചല മെർക്കൽ

ആഗോള മഹാമാരി  കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കെ, സമീപഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാനാകാത്ത സാഹചര്യത്തിൽ   ആഞ്ചല മെർക്കലിനെയും ഷൈലജ ടീച്ചറിനെയും പോലെയുള്ള ശാസ്‌ത്രീയ  ചിന്താഗതി പിന്തുടരുന്ന രാഷ്ട്രീയ നേതാക്കൾ ഉണ്ടായിരിക്കേണ്ടത് മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുന്നതായി ഗൾഫ്‌ ന്യൂസ്‌.  കൃത്യമായ വിവരങ്ങൾ മാത്രമാണ്‌ ഇപ്പോൾ ഞങ്ങളുടെ ഒരേയൊരു പ്രതിരോധമെന്നും ശാസ്‌ത്രത്തിന്റെയും യുക്‌തിയുടേയും ലോകം തിരിച്ചെത്തുകയാണെന്നും അവർ പറയുന്നു.കൊറോണ കാലത്ത്‌ സോഷ്യൽ മീഡിയയിലെ പല താരങ്ങളും പുറത്തുപോയപ്പോൾ ഉദിച്ചുയർന്നത്‌ ശാസ്‌ത്രീയ അവബോധത്തോടെ പ്രവർത്തിക്കുന്ന ഈ ഭരണാധികാരികളാണെന്നും ഗൾഫ്‌ ന്യൂസ്‌ പറയുന്നു.

റിപ്പോര്‍ട്ടില്‍ നിന്ന് :

സോഷ്യൽ മീഡിയയിലെ മിന്നുന്ന നക്ഷത്ര പാതകൾ പലതും അപ്രത്യക്ഷമായി.  സെലിബ്രിറ്റികൾ കടന്നുപോകുന്നു. ശാസ്ത്രത്തിന്റെയും യുക്തിയുടെയും യുഗം തിരിച്ചെത്തി. കൊറോണ വൈറസ് അത് ഉറപ്പുവരുത്തുകയാണ്‌.

കിം കർദിഷാൻ  പുറത്തുകടന്നപ്പോൾ  ഏഞ്ചല മെർക്കലും കെ കെ ഷൈലജ ടീച്ചറും തിളങ്ങി നിൽക്കുകയാണ്‌.   ഒരാൾ ജർമ്മൻ ചാൻസലറും രണ്ടാമത്തേത് ഇന്ത്യയിലെ കേരള സംസഥാനത്തിന്റെ  ആരോഗ്യ മന്ത്രിയുമാണ്. അറുപതുകളിലെത്തിയ  വിദ്യാഭ്യാസവും ശാസ്ത്ര ചിന്താഗതിയുള്ള രണ്ട്‌  സ്‌ത്രീകൾ

മുൻ കിഴക്കൻ ജർമ്മനിയിൽ നിന്നുള്ള ക്വാണ്ടം കെമിസ്ട്രിയിലെ ഗവേഷണ ശാസ്ത്രജ്ഞയാണ് മെർക്കൽ. ഇന്ത്യയിലെ കണ്ണൂരിലെ ശിവപുരം ഹൈസ്കൂളിലെ സയൻസ് ടീച്ചറായിരുന്നു ഷൈലജ. ശാസ്‌ത്രീയ അവബോധത്തോടെ  കൃത്യമായ ഡാറ്റകളുടെ അടിസ്‌ഥാനത്തിൽ യുക്തിസഹവും പ്രായോഗികവുമായ പ്രവർത്തന രീതികളാണ്‌ രണ്ടുപേരേയും വ്യത്യസ്‌തരാക്കുന്നത്‌.

ലോകമാകെ ഒരു മഹാമാരി പിടിമുറുക്കികൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ  നേതാക്കൾ  ശാസ്ത്രവും യുക്തിയും  അടിസ്‌ഥാനമാക്കി  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണ്. ഈ സമയം ആ വസ്തുതകളും യുക്തിയും ആണ്‌ ആളുകളുടെ ജീവിതത്തിന്റെ അച്ചുതണ്ടായിരിക്കേണ്ടതും. പല നേതാക്കളും  അത് ചെയ്യുന്നു . എന്നാൽ കുറച്ചുപേർ വസ്തുതയ്ക്കും ആരോപണത്തിനും ഇടയിൽ ചാഞ്ചാടികൊണ്ടിരിക്കുകയാണ്‌.

അത്തരം സാഹചര്യങ്ങളിൽ, മെർക്കലും ഷൈലജയും, പകർച്ചവ്യാധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിൽ കൂടുതൽ വിവേകം കൈവരിക്കുന്നു.  ശാസ്‌ത്രീയമായ അവബോധത്തോടെയാണ്‌ അവർ  നിലപാടെടുക്കുന്നത്‌.

കേരളത്തിന്റെ ഷൈലജ ടീച്ചർ
2020 മാർച്ച് 14 ന് ഇന്ത്യൻ വാർത്താ സൈറ്റുകൾ ശൈലജ ടീച്ചറെ പ്രൊഫൈലാക്കി. അവർ ടീച്ചറുടെ  പ്രവർത്തന രീതിയെക്കുറിച്ച് വിവരിച്ചു, അതിൽ ടീച്ചർ വസ്തുതകളിലും കണക്കുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, 63 വയസിലും  19 മണിക്കൂർ നിത്യവും പ്രവർത്തിക്കുന്നു.


“കൊറോണ വൈറസ് ആഗോള ഭീഷണിയായി. കൂട്ടായ പരിശ്രമത്തിലൂടെയാണ് നമുക്ക് ഇതിനെ നേരിടാൻ കഴിയുന്നത്.ആ  ജോലി ഇതുവരെ കഴിഞ്ഞിട്ടില്ല. ’’എന്ന്‌ അവർ റിപ്പോർട്ടുകളിൽ  ഉദ്ധരിക്കുന്നു

‌‌ചെറുപ്പത്തിലെ  രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷൈലജ നാല് വർഷം മുമ്പാണ്‌ കേരളത്തിന്റെ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്‌.  അത്തരമൊരു സീനിയർ തസ്തിക അതിന്‌മുമ്പ്‌  വഹിച്ചിട്ടില്ല. ഇത് അത്ര എളുപ്പമല്ല, കേരളത്തിൽ 17 പേർ കൊല്ലപ്പെട്ട നിപ വൈറസ് ബാധയെ 2018 ൽ അവർക്ക്‌ നേരിടേണ്ടി വന്നു.

പക്ഷേ, ഒരു വ്യക്തിയെന്ന നിലയിൽ, ആ അനുഭവം അവരെ  കൂടുതൽ ആസൂത്രിതവും ഏകോപിപ്പിച്ചതുമായ ഒരു രക്ഷാധികാരിയാക്കാൻ സഹായിച്ചു - COViD-19 പൊട്ടിപ്പുറപ്പെടുന്നതിനെ നേരിടാൻ കൂടുതൽ സജ്ജരാകാൻ സഹായിച്ച ഒരു “വലിയ പാഠം” നിപയായിരുന്നു.

ജർമ്മനിയുടെ ഏഞ്ചല മെർക്കൽ

1990 കളുടെ തുടക്കത്തിൽ ശാസ്‌ത്രജ്‌ഞയെന്ന കരിയർ ഉപേക്ഷിച്ചാണ്‌ മെർക്കൽ  രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്‌.
ഓൺ‌ലൈൻ മാസികയായ അറ്റ്ലാന്റിക് അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.  “കമാൻഡർ-ഇൻ-ചീഫ്” എന്നതിലുപരി “സയന്റിസ്റ്റ്-ഇൻ-ചീഫ്” ആയിട്ടാണ് avarഅവര്‍ പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു. “

ഓരോ പുതിയ വിവരവും വ്യക്‌തമായി അന്വേഷിക്കുന്നതും വിദഗ്ധരുമായുള്ള  കൂടിയാലോചനയിലെ  ജാഗ്രതയും മെർക്കലിന്റെ ദൈനംദിന തീരുമാനമെടുക്കൽ പ്രക്രിയയ്ക്കും രാഷ്ട്രീയ വ്യക്തിത്വത്തിന്റെയും അവിഭാജ്യമാണെന്നും അറ്റ്‌ലാന്റിക്‌ പറയുന്നു.ലോക്ക് ഡൗണിന്‌ശേഷം   ജർമ്മനി തുറക്കുന്നതിനെക്കുറിച്ചുള്ള ഒരു സമീപകാല ബ്രീഫിംഗിൽ, ഈ പ്രക്രിയയിൽ സൂക്ഷ്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ശാസ്‌ത്രീയ മാതൃക ഉപയോഗിച്ച്‌ ആ 65 കാരി വിശദീകരിച്ചു. വാസ്തവത്തിൽ ആ ബ്രീഫിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
 
ആഗോള മഹാമാരി  കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. സമീപഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാനുമാകില്ല. വെല്ലുവിളികൾ വർദ്ധിക്കുന്ന ഈ സാഹചര്യങ്ങളിൽ  മെർക്കലിനെയും ഷൈലജ ടീച്ചറിനെയും പോലെ വിജ്ഞാനാധിഷ്ഠിത ചിന്താഗതിയുടെ പാത പിന്തുടരുന്ന രാഷ്ട്രീയ നേതാക്കൾ ഉണ്ടായിരിക്കേണ്ടത് മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുന്നു, കാരണം വിവരങ്ങൾ ഇപ്പോൾ ഞങ്ങളുടെ ഒരേയൊരു പ്രതിരോധമാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top