‘സ‌്ത്രീ സ്വാതന്ത്ര്യമർഹതി’

Tuesday Dec 25, 2018
പ്രൊഫ. വി എൻ മുരളി
അയ്യാവൈകുണ്ഠസ്വാമി

 പുരുഷനെക്കാൾ സ്-ത്രീക്ക്- ഒരു പല്ല് കുറവാണെന്ന വിശ്വാസക്കാരനായിരുന്നു സോക്രട്ടീസ്-. ഈ വിശ്വാസം അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്-തിരുന്നു. സ്വന്തം ഭാര്യയുടെ പല്ലെങ്കിലും എണ്ണിനോക്കിയിരുന്നെങ്കിൽ ഇത്- അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കാൻ സോക്രട്ടീസിന് കഴിയുമായിരുന്നു എന്നാണ് അന്ന് വിമർശകർ കളിയാക്കിയത്-. സമൂഹത്തിലെ ഏത്- അടിമത്തവും അന്ധവിശ്വാസവും ആദ്യം വന്നുപതിക്കുന്നത്- സ്-ത്രീകളുടെ മേലാണ്. അതുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാമൂഹ്യവും സാമുദായികവുമായ പ്രവർത്തനങ്ങൾ സ്ത്രീവിമോചന ചിന്തയിൽനിന്നാരംഭിക്കുന്നത്-.

ഇന്ത്യൻ നവോത്ഥാനം പുരുഷകേന്ദ്രീകൃതമല്ല, സ്-ത്രീ കേന്ദ്രീകൃതമാണ്. സതി നിർത്തലാക്കൽ, വിധവാ വിവാഹം, ശൈശവവിവാഹ നിരോധനം തുടങ്ങിയവ സ‌്ത്രീകളുടെ ജിവിതത്തിന്റെ വിമോചനത്തിനും ഉന്നമനത്തിനുംവേണ്ടി ആയിരുന്നു. പുരുഷ ജീവിതത്തെയല്ല, സ്-ത്രീ ജീവിതത്തെ പരിഷ്-കരിക്കാനും പുരുഷനോടൊപ്പം സ്-ത്രീക്കും സമൂഹത്തിൽ നിലയും വിലയുമുണ്ടെന്നു ബോധ്യപ്പെടുത്താനുമാണ് രാജാറാം മോഹൻ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗർ തുടങ്ങിയവരുടെയും സമരങ്ങൾ ലക്ഷ്യംവച്ചത്-. കേരളത്തിലും നവോത്ഥാന പ്രസ്ഥാനം ഉയർന്നുവന്നത്- കീഴാളജീവിതങ്ങളെ പരിഷ്-കരിക്കാനുള്ള ശ്രമത്തിൽനിന്നാണ്. സവർണ ജാതിക്കാർക്ക്- സഞ്ചാരസ്വാതന്ത്ര്യനിരോധനമോ വിദ്യാഭ്യാസവിലക്കുകളോ അന്നുണ്ടായിരുന്നില്ല. എന്നാൽ, അയിത്ത ജാതിക്കാർക്കും തൊഴിൽവർഗങ്ങളായ കീഴാളസ്-ത്രീകൾക്കും സ്വതന്ത്രമായ പുറംസഞ്ചാരമോ വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യമോ അനുവദിച്ചിരുന്നില്ല. ഇതിനുള്ള പോരാട്ടം പ്രതിരോധ സമരങ്ങളായിട്ടാണ് വികസിച്ചുവന്നത്-.

പ്രതിരോധ സമരങ്ങൾ
നാഗർകോവിലിനടുത്തുള്ള അയ്യാവൈകുണ്ഠസ്വാമികളുടെ സ്വാമിത്തോപ്പിൽ ചെന്നാൽ ആദ്യം കാണുന്നത്- ഒരു കിണറാണ്. സമത്വകിണറെന്നാണ് അതിന്റെ പേര്-. അതിൽനിന്ന‌് വെള്ളം കോരിക്കുളിക്കുക എന്നത്- ഇന്നൊരു ആചാരമായി മാറിക്കഴിഞ്ഞിട്ടുണ്ട്-. എല്ലാവർക്കും കിണറിൽനിന്ന‌് വെള്ളം കോരാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത്- ഇതാ ഈ കിണറിൽനിന്ന‌് വെള്ളമെടുത്ത്- കുടിക്കുകയും കുളിക്കുകയുംചെയ്യുക എന്ന് വൈകുണ്ഠസ്വാമി പ്രഖ്യാപിക്കുകയായിരുന്നു. സമത്വത്തിനായി വെള്ളം കോരുകയും അതിൽ കുളിക്കുകയും ചെയ്യുന്ന എത്രയോപേരെ ഇന്നവിടെ കാണാം. അവിടെ പൂജാരി തലയിൽ കെട്ടിയാണ് നിൽക്കുന്നത്-. അവർണർക്ക്- തലയിൽ കെട്ടാൻ അവകാശമില്ലാതിരുന്ന അക്കാലത്ത്- തലയിൽകെട്ടി പ്രതിഷേധിക്കുകയായിരുന്നു. അയ്യൻകാളിയിലും അത്- കാണാം. തലയിൽ കെട്ടില്ലാത്ത അയ്യൻകാളിയുടെ ചിത്രം നമ്മൾക്ക്- കാണാൻ കഴിയില്ല. കണ്ണാടിയാണ് സ്വാമിത്തോപ്പിലെ പ്രതിഷ്-ഠ. ജാതിമതഭേദമില്ലാതെ പന്തിഭോജനം ഇന്നും അവിടെ നടക്കുന്നു.  ഇതെല്ലാം പ്രതിരോധ സമരങ്ങളാണെന്ന് തിരിച്ചറിയണം.

സ്-ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി എത്രയെത്ര സമരങ്ങൾ അന്നുനടന്നു. മാറുമറയ്-ക്കാൻ, കുടപിടിക്കാൻ, കമ്മലിടാൻ, മുടികൊണ്ടുവച്ചുകെട്ടാൻ ‐ഇതിനെല്ലാം വേണ്ടി കീഴാളസ്-ത്രീകൾ എത്ര അടികൊണ്ടു; എന്തെല്ലാംതരം ആക്രമണങ്ങൾക്കു വിധേയരായി.  സ്-ത്രീകൾമാത്രം വിചാരിച്ചാൽ നവോത്ഥാനമാകുമോ എന്ന് പരിഹസിക്കുന്നവർ ഈ ചരിത്രം മറക്കരുത്-. അവസര സമത്വവും തുല്യനീതിയും ഇന്നും സ്-ത്രീകൾക്ക്- ലഭിക്കുന്നുണ്ടോ എന്ന ചോദ്യം പ്രധാനമാണ്.  സ്-ത്രീ ഇന്നും എവിടെയും രണ്ടാംസ്ഥാനക്കാരിയാണ്. വിദ്യാഭ്യാസവും ജോലിയുമുള്ള സ്-ത്രീയാണെങ്കിൽ അവൾക്ക്- ഓഫീസിലും വീട്ടിലുമായി ഇരട്ടിഭാരമാണ് പറഞ്ഞിട്ടുള്ളത്-.

അയിത്തത്തിനെതിരായും ആരാധനാ ‐ സഞ്ചാര സ്വാതന്ത്ര്യങ്ങൾക്കുവേണ്ടിയും കീഴാള വിദ്യാഭ്യാസത്തിനായും അന്ന‌് പ്രവർത്തിച്ചതും നിലകൊണ്ടതും സാമുദായിക നോതാക്കളും സംഘടനകളുമാണ്. ബ്രിട്ടീഷുകാരിൽനിന്ന‌് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യമല്ലാതെ ജാത്യാധിഷ്-ഠിതമായ ഇന്ത്യൻ നാടുവാഴിത്തവ്യവസ്ഥയെ അയിത്തരഹിതവും സ്-ത്രീപുരുഷ സമത്വപൂർണവുമായ സാമൂഹ്യവ്യവസ്ഥയായി പുനർനിർമിക്കുക എന്ന ലക്ഷ്യം കോൺഗ്രസിനോ ദേശീയ പ്രസ്ഥാനത്തിനോ അന്നുണ്ടായിരുന്നില്ല. ഗാന്ധിജിപോലും വർണവ്യവസ്ഥയെ പൂർണമായി തള്ളിപ്പറഞ്ഞിരുന്നില്ല. കേരളത്തിലെ ആദ്യകാല രാഷ്-ട്രീയനേതാക്കളിൽ നല്ലൊരുപങ്ക്- സാമുദായിക സംഘടനകളിലൂടെ രംഗത്തുവന്നവരാണ്. കേരളത്തിന്റെ നവോത്ഥാന പൈതൃകത്തെ കീഴാള ‐ കീഴ്-ജാതിസമൂഹങ്ങൾ അവകാശപ്പെടുന്നതിന്റെ ചരിത്രമിതാണ്. അതിനെ ജാതീയമായി അവഹേളിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ നവോത്ഥാനചരിത്രം അറിയാത്തതുകൊണ്ടുമാത്രമാണ്. മനുഷ്യത്വത്തിനുവേണ്ടിയുള്ള മുറവിളി കീഴ്-ത്തട്ടിൽനിന്നാണ് ആദ്യം ഉയർന്നുവന്നതെങ്കിലും അത്- പിന്നീട്- സവർണജാതികളുടെ മേൽത്തട്ടുകളേയും ബാധിച്ചു. നമ്പൂതിരി ‐ നായർ ‐ അമ്പലവാസി വിഭാഗങ്ങളിൽപ്പെട്ടവർ അവരുടെ സാമുദായിക പരിഷ്-കരണത്തിനും മാനവികമായ പൊതുബോധത്തിനും വേണ്ടി പോരാടാൻ ഇറങ്ങിത്തിരിച്ചതിന്റെ ചരിത്രപശ്ചാത്തലവും ഇതാണ്.

കേരളീയ സമൂഹത്തിൽ കാണുന്ന പ്രബുദ്ധതയ്-ക്കു കാരണം ഈ കീഴ്-ത്തട്ട്- ‐ മേൽത്തട്ട്- ഉണർവാണ്. അന്ധവിശ്വാസങ്ങളുടെ മാറാലകൾ മുഴുവൻ തൂത്തെറിഞ്ഞുകൊണ്ടാണ് കേരളീയസമൂഹം വളർന്നത്-. ഇന്നിപ്പോൾ വിശ്വാസമാണ് വലുതെന്നു പറയുമ്പോൾ പഴയജാതി മതചിന്തകളിലേ-ക്കും വിഭാഗീയതകളിലേ-ക്കും തിരിച്ചുപോവുകയാണു ചെയ്യുന്നത്-. നവോത്ഥാനമൂല്യങ്ങളേയും സ്-ത്രീപുരുഷ സമത്വത്തേയും കുറിച്ചുപറയുമ്പോൾ, ഇതൊന്നുമല്ല വിശ്വാസമാണ് വലുതെന്ന് ചിന്തിക്കുന്നത്- ബോധപൂർവമുള്ള പിൻനടത്തമാണ്. ‘ചാതുർവർണ്യം മയാസൃഷ്-ടം’   എന്ന ഗീതാവാക്യത്തെ സാധൂകരിച്ചുകൊണ്ട്- ജാതിവ്യവസ്ഥ ഈശ്വരനിശ്ചിതമാണ് എന്ന ചരിത്ര വിരുദ്ധമായ പ്രചാരണമാണ് ഇവർ നടത്തുക. എന്നാൽ, നവോത്ഥാന നായകർ ഈവാദത്തെ അല്ല അംഗീകരിച്ചത്-. ‘ലോകാസമസ്-താ സുഖിനോ ഭവന്തു’, ‘തത്ത്വമസി’   തുടങ്ങിയ ഉപനിഷദ്- ചിന്തകളെയാണ് അവർ ഉയർത്തിക്കാട്ടിയത്-.

സ‌്ത്രീ ശാക്തീകരണം

ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും നവോത്ഥാനം മുഖ്യമായും ഊന്നിയത്- സ്-ത്രീശാക്തീകരണത്തിലാണ്. സ്-ത്രീകളെ അനാചാരങ്ങളുടെയും അയിത്താചാരങ്ങളുടെയും തടവറയിൽനിന്ന‌് മോചിപ്പിക്കാനുള്ള നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിലും നടന്നു. രാജാവോ ജന്മികളോ പ്രജാസ്-നേഹ തൽപ്പരരായി ഈ അവകാശങ്ങൾ കീഴ്-ജാതിക്കാർക്ക്- അനുവദിച്ചു നൽകിയതല്ല.  മറിച്ച്- കീഴാളവർഗങ്ങൾ സംഘടിച്ച്- സമരംചെയ്-ത്- നേടിയെടുത്ത മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്-. അത്തരം നേട്ടങ്ങൾക്കെതിരെ ഇന്ന‌് ഭീഷണിയുയരുമ്പോൾ നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികളും പൗരസമൂഹവും രംഗത്തുവരിക സ്വാഭാവികമാണ്. അതാണിന്ന് കേരളത്തിൽ സംഭവിക്കുന്നത്-. അതിന്റെ ഭാഗമായി ഉയർന്നുവരുന്നതാണ് വനിതാമതിൽ.
ജാതി മതാന്ധർ തമ്മിലടിക്കുന്ന ഒരു നാടുവാഴിത്ത വ്യവസ്ഥയുടെ കാലത്താണ് 1947ൽ ഇന്ത്യ സ്വതന്ത്രമായത്-. ആ ഇന്ത്യയെ പൗരാവകാശങ്ങളും സ്-ത്രീ പുരുഷ സമൂഹത്തിലൂന്നിയ മനുഷ്യാവകാശങ്ങളും പുലരുന്ന ഒരു ജനാധിപത്യ രാജ്യമാക്കാനാണ് അംബേദ്-കറുടെ നേതൃത്വത്തിൽ ഒരു റിപ്പബ്ലിക്കൻ ഭരണഘടന ഉണ്ടാക്കിയത്-. സ്-ത്രീ‐ പുരുഷ സമത്വത്തിലൂന്നിയ പൗരാവകാശങ്ങൾ ഓരോ പൗരനും അനുഭവിക്കത്തക്ക രീതിയിൽ പ്രാവർത്തികമാക്കാൻ ദീർഘകാലം ഇന്ത്യഭരിച്ച കോൺഗ്രസിനു കഴിഞ്ഞില്ല. മനുസ്-മൃതി നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയിട്ടുള്ള സംഘപരിവാറിന് ഇതേക്കുറിച്ച‌് ചിന്തിക്കാൻപോലും കഴിയില്ല. തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും എന്ന വ്യത്യാസമേ ബിജെപിയും കോൺഗ്രസും തമ്മിലുള്ളൂ. 

കേരളത്തിൽ എല്ലാ പുരോഗമന നീക്കങ്ങളേയും ഈ രണ്ടുകക്ഷിയും ജ്യേഷ്-ഠാനുജന്മാരെപ്പോലെനിന്ന് എതിർക്കുന്നതാണ് നമ്മൾ കാണുന്നത്-. ഇതെല്ലാംവഴി വോട്ടുബാങ്കുകൾ സൃഷ്-ടിച്ച്- കാലാകാലങ്ങളിൽ അധികാരത്തിലെത്താൻ പറ്റുമോ എന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ഫലമോ ഇന്ത്യൻ ഗ്രാമങ്ങൾ ഇന്നും ജാതിഗ്രാമങ്ങളായി തകർന്നുകിടക്കുന്നു. മേൽ ‐ കീഴ്- ജാതിസംഘർഷങ്ങളും ദളിത്- സ്-ത്രീ പീഡനങ്ങളും ഇന്നും നിത്യസംഭവങ്ങളായി തുടരുന്നു. ഇവിടെയെല്ലാം കീഴ്-ജാതി സ്-ത്രീജീവിതം നരകപൂർണമാണ്. കേരളത്തേയും അത്തരമൊരു അവസ്ഥയിലേ-ക്ക്- തിരിച്ചുകൊണ്ടുപോകാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്-.  സമുദായാംഗങ്ങളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരും ദൈനംദിന ജീവിതം നയിച്ചുകൊണ്ടുപോകാൻ പെടാപ്പാടുപെടുന്ന പാവങ്ങളുമാണെന്ന ചിന്തയൊന്നും ഇവരെ അലട്ടുന്നില്ല. പട്ടിണിയോ തൊഴിലില്ലായ്-മയോ ഒന്നും ഇവർക്ക്- പ്രശ്-നമില്ല. ഭരണകൂടത്തിന്റെ  ദുഷ്-ചെയ്-തികൾക്ക്- വെള്ളപൂശാനാണ് ഇവർ വിശ്വാസ രാഷ്-ട്രീയത്തെ കൂട്ടുപിടിക്കുന്നത്-. മതരാഷ്-ട്രീയത്തെ പലരൂപത്തിൽ ഇവർ ജനങ്ങൾക്കിടയിൽ ഇറക്കുമതി ചെയ്യുകയാണ്.  ആരുപറഞ്ഞിട്ടാണ് ഈ ദുഷ്-ടതകൾ ചെയ്യുന്നത്- എന്നചോദ്യത്തിന് ദൈവം പറഞ്ഞിട്ട്- എന്ന വിചിത്ര മറുപടിയാണ് ഇവർക്കുള്ളത്-.

നൂറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന ‘നഃ സ്-ത്രീ സ്വാതന്ത്ര്യമർഹതി’  എന്ന മനുസ്-മൃതി വാക്യത്തെ വനിതാമതിൽ തിരുത്തുകയാണ്. ‘സ്-ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന പ്രഖ്യാപനമാണ് വനിതാമതിൽ. ജനുവരി ഒന്നിന് സ്-ത്രീയുടെ സംഘശക്തിയായി രൂപംകൊള്ളുന്ന വനിതാമതിൽ സവർണചിന്തകരെ പേടിപ്പെടുത്തുന്നത്- സ്വാഭാവികം മാത്രമാണ്. സ്-ത്രീ അവളറിയാതെ ചെന്നുപെട്ടിരിക്കുന്ന നാനാതരം തടങ്കൽ പാളയങ്ങളിൽനിന്നും പുറത്തു കടക്കുന്നൂവെന്നതാണ് വനിതാമതിലിന്റെ കരുത്ത്-.