വിദ്യാർഥി പ്രസ്ഥാനങ്ങളും ആന്റി മിലിറ്ററിസവും: എസ്എഫ്ഐ യുകെയുടെ ചർച്ചയിൽ വൻ പങ്കാളിത്തം

ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ യുകെ "വിദ്യാർഥി പ്രസ്ഥാനങ്ങളും ആന്റി-മിലിറ്ററിസം" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന്റെ പ്രാധാന്യവും മിലിറ്ററിസത്തെ നേരിടുന്നതിനും സമാധാന പ്രചരണങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ വിദ്യാർഥികൾക്കുള്ള പങ്കും പരിപാടിയിൽ ചർച്ച ചെയ്തു.
പരിപാടിയിൽ ചരിത്രകാരനും ഗവേഷകനുമായ ഡോ. വിജയ് പ്രശാദ്, ചേഗുവേരയുടെ മകളും സാമൂഹ്യപ്രവർത്തകയുമായ ഡോ. അലെയ്ഡ ഗുവേര, ബ്രിട്ടനിലെ വിദ്യാർത്ഥി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എസ്എഫ്ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA-GB) പ്രസിഡന്റായ ഹർസേവ് ബൈൻ എന്നിവർ സംസാരിച്ചു. ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA-GB), പീസ് ഇൻ ഇന്ത്യ, സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെമോക്രസി എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു
Related News

0 comments