Deshabhimani

ലാന പ്രവർത്തനോദ്ഘാടനവും എം ടി അനുസ്മരണവും ശനിയാഴ്ച

lana
വെബ് ഡെസ്ക്

Published on Jan 23, 2025, 03:52 PM | 1 min read

കലിഫോർണിയ : ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എം ടി അനുസ്മരണവും ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. എഴുത്തുകാരനും ആകാശവാണിയുടേയും ദൂരദർശന്റേയും സ്റ്റേഷൻ ഡയറക്ടറുമായിരുന്ന കെ എം നരേന്ദ്രൻ ആശംസ അറിയിക്കും.


തുടർന്ന് നടക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന സെഷനിൽ കവികളായ സന്തോഷ് പാലാ, ബിന്ദു ടിജി എന്നിവർ തങ്ങളുടെ എഴുത്തുനുഭവങ്ങൾ പങ്കുവെക്കും. കവികളെ കെ കെ ജോൺസൺ, ആമി ലക്ഷ്മി എന്നിവർ പരിചയപ്പെടുത്തും. മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.



deshabhimani section

Related News

0 comments
Sort by

Home