Deshabhimani

ഡബ്ല്യുഎംസി ഗ്ലോബൽ - മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസ്‌ സമാപിച്ചു

world malayalee council
വെബ് ഡെസ്ക്

Published on Jul 04, 2025, 12:43 PM | 1 min read

ദുബായ് : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസ്‌ സമാപിച്ചു. "മാറുന്ന ആഗോളക്രമത്തിൽ വർധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തവും" എന്ന വിഷയത്തിൽ ടി പി ശ്രീനിവാസും മാധ്യമപ്രവർത്തകരും പങ്കെടുത്തു. മയക്കുമരുന്ന് വിരുദ്ധ കാമ്പെയിൻ രമേശ്‌ ചെന്നിത്തല എംഎൽഎ ഉദ്‌ഘാടനം ചെയ്തു.


പരിപാടിയുടെ ഭാഗമായി ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് കോൺഫറൻസും നടന്നു. മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കെട്ടേത്ത് , പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് , വി പി തോമസ് ജോസഫ്, ജയൻ വാടകേതിൽ എന്നിവർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. "കേരളത്തിന്റെ പ്രതിരോധശേഷിയുള്ള വളർച്ചാ യാത്രയിലെ പുതിയ അവസരങ്ങളും വെല്ലുവിളികളും' എന്ന സെമിനാർ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിലും "മാറുന്ന ലോകത്ത് വിജയത്തെയും സേവനത്തെയും പുനർനിർവചിക്കുക" എന്ന സെമിനാർ സി യു മത്തായിയും നിയന്ത്രിച്ചു.


ലാൽ ഭാസ്കർ, ബേബി മാത്യു സോമതീരം, മൂസ കോയ, തോമസ് ചെല്ലെത്ത്, വി പി ഡോ.ശശി നടക്കൽ, ചാൾസ് പോൾ , രജനീഷ് ബാബു , ഡൊമനിക് ജോസഫ്, ഗ്ലോബൽ അംബസിഡർ ജോണി കുരുവിള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home