ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

ദുബായ്: ഇസ്രായേൽ തുടരുന്ന സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി യുഎഇ പ്രസിഡന്റ് ഫോണിൽ സംസാരിച്ചു. വര്‍ധിച്ചുവരുന്ന സംഘര്‍ഷം സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും കൂടുതല്‍ അസ്ഥിരത ഒഴിവാക്കുന്നതിനും പ്രധാന പങ്കാളികളുമായി നയതന്ത്ര കൂടിയാലോചനകളില്‍ യുഎഇ സജീവമായി ഏര്‍പ്പെടുന്നുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഏതൊരു നടപടിക്കും യുഎഇയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
0 comments