ഗാസയിലേക്ക് മാനുഷിക സഹായമെത്തിച്ച് യുഎഇ

ദുബായ് : ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ന്റെ ഭാഗമായി യുഎഇ ഈജിപ്ഷ്യൻ റാഫ ബോർഡർ ക്രോസിംഗ് വഴി ഗാസ മുനമ്പിലേക്ക് മാനുഷികസഹായം എത്തിച്ചു. 29 ട്രക്കുകൾ അടങ്ങുന്ന സംഘങ്ങൾ ഭക്ഷണം, ശൈത്യകാല വസ്ത്രങ്ങൾ, ഷെൽട്ടർ ടെന്റുകൾ എന്നിവയുൾപ്പെടെ 364 ടണ്ണിലധികം വസ്തുക്കൾ എത്തിച്ചു.
ഈജിപ്ത് അതിർത്തി കടന്നുള്ള വഴികളിലൂടെ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്ന ആകെ സഹായ സംഘങ്ങളുടെ എണ്ണം 150 ആയി. പ്രതിസന്ധി ആരംഭിച്ചതിനുശേഷം, ദുരിതബാധിതരായ എല്ലാവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഗാസ മുനമ്പിലേക്ക് 46,659 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നൽകിയിട്ടുണ്ട്.
0 comments