Deshabhimani

ഗാസയ്ക്ക്‌ വീണ്ടും യുഎഇ സഹായം

uae flag
വെബ് ഡെസ്ക്

Published on Jun 20, 2025, 03:42 PM | 1 min read

ദുബായ്: ഗാസയിലെ പലസ്‌തീൻകാർക്കുള്ള 2100 ടൺ മാനുഷിക സാമഗ്രികൾ വഹിച്ചുള്ള യുഎഇ സഹായ കപ്പൽ അഷ്‌ദോഡ് തുറമുഖത്ത് നങ്കൂരമിട്ടു. 123 ട്രക്കുകൾ വഴി ഗാസയിലേക്ക് മാറ്റി.


1039 ടൺ ഭക്ഷ്യവസ്‌തുക്കളടങ്ങിയ ട്രക്കുകൾ ഉൾപ്പെടുന്ന വാഹനവ്യൂഹം ഗാസയിൽ പ്രവേശിച്ചതായി അധികൃതർ അറിയിച്ചു. പലസ്‌തീൻകാരുടെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഓപ്പറേഷൻ ചിവൽറസ് നൈറ്റ്–- 3ന്റെ കീഴിലാണ്‌ സഹായം അയച്ചു. 2023 ഒക്‌ടോബറിനും 2024 നവംബറിനും ഇടയിൽ നൽകിയ മൊത്തം മാനുഷിക സഹായത്തിന്റെ 42 ശതമാനവും യുഎഇയുടെ സംഭാവനയാണെന്ന്‌ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home