Deshabhimani

ജുമൈറ അൽ മീന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ആർടിഎ

dubaibridge
വെബ് ഡെസ്ക്

Published on Apr 20, 2025, 06:44 PM | 1 min read

ദുബായ്: ഇൻഫിനിറ്റി ഭാഗത്തേക്ക് ജുമൈറ സ്ട്രീറ്റിനെ അൽ മിനാ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. 985 മീറ്റർ വിസ്തൃതിയുള്ള പാലത്തിൽ രണ്ട് വരി പാതകളുണ്ടെന്നും മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് വരെ ഗതാഗതം സാധ്യമാകുമെന്നും ആർടിഎ അറിയിച്ചു.


ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക് ഷൻ വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പാലം. പാലം വരുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 4 മിനിറ്റായി (67%) കുറയ്ക്കുകയും ചെയ്യും.


ഒരു ട്രാഫിക് സിഗ്നലുപോലുമില്ലാത്ത ഈ പാലത്തിലൂടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാം. നഗര ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ദുബായ് നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർ‌ടി‌എ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home