കുവൈത്തിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ ആഘോഷിച്ചു

കുവൈത്ത് സിറ്റി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് സ്മരണയിൽ കുവൈത്ത് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഈ വർഷത്തെ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. അഹ്മദി സെൻറ് പോൾസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലിത്ത മുഖ്യ കാർമീകത്വം വഹിച്ചു. ഇടവക വികാരി സാമുവേൽ സി പി അച്ചൻ, റെമി എബ്രഹാം അച്ചൻ എന്നിവർ സഹകാർമീകരായി. ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷകളിലും പ്രദക്ഷിണത്തിലും വിശ്വാസികൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു.
മാർത്തോമ ഇടവകയുടെ ഈസ്റ്റർ ആരാധന ചടങ്ങുകൾക്ക് റവ. ഡോ. ഫെനോ എം തോമസ്, റവ. ജോൺ മാത്യു എന്നിവർ കാർമികത്വം നൽകി. കുവൈത്തിലെ സിഎസ്ഐ ഇടവകളിലെ വികാരിമാരായ റവ. സിഎം ഈപ്പൻ, റവ. ബിനോയ് പി ജോസഫ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
0 comments