Deshabhimani

പഹൽഗാമിൽ ഭീകരാക്രമണം; യുഎഇ അപലപിച്ചു

uae flag
വെബ് ഡെസ്ക്

Published on Apr 23, 2025, 02:12 PM | 1 min read

അബുദാബി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനെ യുഎഇ ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികളെ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്ന അക്രമത്തെയും ഭീകരതയെയും നിരാകരിക്കുകയും ചെയ്തു.


ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനവും സഹതാപവും യുഎഇ രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home