നവോദയ വായനശാല "വെളിച്ചം" പുസ്തക ചർച്ച സംഘടിപ്പിച്ചു

ദമ്മാം: നവോദയ വായനശാലയുടെ പുസ്തക വായനാ പൊതുവേദിയായ വെളിച്ചത്തിൻ്റെ ബാനറിൽ യുവ എഴുത്ത് കാരി ജിൻഷ ഗംഗയുടെ കഥാ സമാഹാരം " ഒട" ചർച്ച ചെയ്തു. ദമ്മാം തറവാട് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പുസ്തക ചർച്ചയിൽ എഴുത്തുകാരിയും നവോദയ കേന്ദ്ര സാംസ്കാരിക കമ്മറ്റി വൈസ് ചെയർ പേഴ്സണുമായ അഡ്വ: ആർ ഷഹന ജിൻഷയുടെ ഒൻപത് ചെറുകഥകൾ സദസ്സിന് പരിചയപ്പെടുത്തി. എഴുത്തുകാരി ജിൻഷ ഗംഗ ഓൺലൈനിലൂടെ സദസുമായി സംവദിച്ചു.
നവോദയ കേന്ദ്ര സാംസ്കരിക കമ്മറ്റി ചെയർപേഴ്സൺ മാത്തുക്കുട്ടി പള്ളിപ്പാട് സ്വാഗതം ആശംസിച്ച പരിപാടിയിൽ നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം മോഡറേറ്ററായിരുന്നു. ഒഐസിസി സൗദി നേഷണൽ പ്രസിഡൻ്റ് ബിജു കല്ലുമല, എഴുത്ത് കാരിയും ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയുമായ ലതിക അങ്ങേപ്പാട്ട്, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ നന്ദിനി മോഹൻ, മോഹനൻ വെള്ളിനേഴി, രാജേഷ് ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, നവോദയ ആക്ടിംങ്ങ് പ്രസിഡൻ്റ് ജയൻ മെഴുവേലി, ഒഐസിസി വൈസ് പ്രസിഡൻ്റ് ഡോ. സിന്ധു ബിനു, നവോദയ കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനർ ശ്രീജിത് അമ്പാൻ, വനിത വേദി കൺവീനർ ഡോ. രശ്മി ചന്ദ്രൻ, ഒഐസിസി വനിതവേദി കൺവീനർ ഹുസ്ന ആസിഫ്, സുരയ്യ ഹമീദ്, സ്മിത നരസിംഹൻ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരായ ഇഖ്ബാൽ വെളിയങ്കോട്, ഷനീബ് അബൂബക്കർ, ഷാജു അഞ്ചേരി തുടങ്ങിയവർ വെളിച്ചം പുസ്തക ചർച്ചയിൽ പങ്കെടുത്തു. പരിപാടിയിൽ ജയൻജോസഫ്, മോഹനൻ രാജ്,വൈഷാഖ് എന്നിവർ കവിത ആലപിച്ചു. നവോദയ കേന്ദ്ര സാംസ്കാരിക വിഭാഗം ജോ: കൺവീനർ സാലു മാഷ് പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.
0 comments