Deshabhimani

നവോദയ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

dammamnavodayay
വെബ് ഡെസ്ക്

Published on Apr 20, 2025, 01:19 PM | 1 min read

ദമ്മാം: നവോദയ സാംസ്കാരികവേദി ദമ്മാം റീജിയണൽ കമ്മിറ്റി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റീജിയണൽ പ്രസിഡണ്ട്‌ നൗഷാദ് അകോലത്തിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ കേന്ദ്ര രക്ഷാധികാരി സമിതി അംഗം പ്രദീപ്‌ കൊട്ടിയം സംഘടന, ഭരണഘടന എന്നീ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു. മെന്റലിസ്റ്റും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ നൗഫൽ പൂവ്വകുറശ്ശി പ്രവർത്തകർക്ക് മോട്ടിവേഷൻ ക്ലാസും നൽകി.


ദമ്മാം റീജിയണൽ കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെ സംബന്ധിച്ചും മെയ്‌ മാസത്തിൽ നടത്തുന്ന വോളിബോൾ ടൂർണമെന്റിന്റെ സ്വാഗത സംഘ പ്രഖ്യാപനവും റീജിയണൽ സെക്രട്ടറി നൗഫൽ വെളിയംകോട് നിർവ്വഹിച്ചു . ക്യാമ്പിനോട് അനുബന്ധിച്ച് ക്വിസ്സ് മത്സരവും കലാ കായിക പരിപാടികളും നടന്നു. സൈഹാത് ഫാം ഹൗസിൽ നടന്ന ക്യാമ്പിൽ നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ സൈനുദ്ധീൻ കൊടുങ്ങല്ലൂർ, നന്ദിനി മോഹൻ, രാജേഷ് ആനമങ്ങാട്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, വൈസ് പ്രസിഡണ്ടുമാരായ മോഹനൻ വെള്ളിനേഴി, സജീഷ് ഒപി, ശ്രീജിത്ത്‌ അമ്പാൻ എന്നിവർ സംബന്ധിച്ചു. റീജിയണൽ ജോയിന്റ് സെക്രട്ടറി ബാബു കെ പി സ്വാഗതവും ട്രഷറർ ഉണ്ണി എങ്ങണ്ടിയൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home