‘100 കോടി ഭക്ഷണം’ സംരംഭം പൂർത്തീകരിച്ചു: ദുബായ് ഭരണാധികാരി

ദുബായ് : ‘100 കോടി ഭക്ഷണം’ മാനുഷിക സംരംഭം വിജയകരമായി പൂർത്തീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2022 റംസാനിൽ ആരംഭിച്ച പദ്ധതിയിൽ 65 രാജ്യത്തെ ആവശ്യക്കാർക്ക് ഭക്ഷണമെത്തിച്ചു. അടുത്ത വർഷം 26 കോടി ഭക്ഷണംകൂടി വിതരണം ചെയ്യും.
വരും വർഷങ്ങളിൽ തുടർച്ചയായ ഭക്ഷ്യ സഹായ ശ്രമങ്ങൾക്ക് ധനസഹായം നൽകാനായി സുസ്ഥിര റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്റുകൾ സ്ഥാപിക്കുന്നതും ഷെയ്ഖ് മുഹമ്മദ് സ്ഥിരീകരിച്ചു. ‘ഒരു കോടി ഭക്ഷണം’, ‘10 കോടി ഭക്ഷണം' ക്യാമ്പയിനുകൾ പോലുള്ള മുൻകാല ശ്രമങ്ങളെ അടിസ്ഥാനമാക്കി ‘100 കോടി ഭക്ഷണം’ സംരംഭം മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭക്ഷ്യ സഹായ നീക്കമാണ്. 2026 അവസാനത്തോടെ ഈ സംരംഭം 126 കോടി ഭക്ഷണത്തിലെത്താനുള്ള പാതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
0 comments