ഒമാനിൽ കുട്ടികൾക്കായി മാധ്യമ പ്ലാറ്റ്‌ഫോം ആരംഭിച്ച് ഇൻഫർമേഷൻ മന്ത്രാലയം

മസ്‌കത്ത് : 4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി "ഐൻ ഫോർ ചിൽഡ്രൻ" എന്ന പേരിൽ മാധ്യമ പ്ലാറ്റ്‌ഫോം ആരംഭിച്ച് ഇൻഫർമേഷൻ മന്ത്രാലയം. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഫഹ്ദ് അൽ ജുലാൻഡ അൽ സെയ്ദിന്റെ ആഭിമുഖ്യത്തിൽ 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടന വേളയിൽ, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസിയുടെ സാന്നിധ്യത്തിൽ ആണ് കുട്ടികൾക്കായുള്ള ഐൻ ഫോർ ചിൽഡ്രൻ ലോഞ്ച് നടന്നത്.
അവബോധം രൂപപ്പെടുത്തുന്നതിനും, വ്യക്തിത്വം വികസിപ്പിക്കുന്നതിനും സഹായിക്കുന്ന വിജ്ഞാന സ്രോതസ്സുകൾ നൽകിക്കൊണ്ട് കുട്ടികളെ കേന്ദ്രീകരിച്ചുള്ള മാധ്യമ ഉള്ളടക്കത്തെ സമ്പന്നമാക്കുക എന്നതാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. കുട്ടികൾക്കായി കാർട്ടൂണുകൾ, പ്രോഗ്രാമുകൾ, ഓഡിയോ ഉള്ളടക്കം, ഓഡിയോബുക്കുകൾ, മറ്റ് മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിദ്യാഭ്യാസ, വിനോദ, സാംസ്കാരിക ഉള്ളടക്കം ഐൻ ഫോർ ചിൽഡ്രൻ അവതരിപ്പിക്കുന്നു. കാഴ്ച, കേൾവി ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്കും ഇത് ഉപയോഗിക്കാൻ സാധിക്കും.
0 comments