ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ഉംറ നിർവഹിക്കാൻ എത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്. ഈ മാസം 21ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചത്.
മാർച്ച് 23നാണ് ഭാര്യക്കൊപ്പം ഉംറ നിർവഹിക്കാൻ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യും. ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.
0 comments