മലയാളം മിഷൻ ഷാർജ സുഗതാഞ്ജലി കാവ്യാലാപന മത്സരം: തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

മലയാളം മിഷൻ ഷാർജ ചാപ്റ്ററിലെ സുഗതാഞ്ജലി കാവ്യാലാപന മത്സരം ഉദ്‌ഘാടനം ചെയ്ത് ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു
ഷാർജ : മലയാളം മിഷൻ ഷാർജ ചാപ്റ്ററിലെ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങൾ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കവിതയും കഥകളും ജീവിതത്തെ ശുദ്ധീകരിക്കുന്ന ഔഷധങ്ങളാണ്. അവ സാംസ്‌കാരിക നവീകരണത്തിനുള്ള പാതകളാണ് നിർമിക്കുന്നത്. ധനമന്ത്രിയായിരുന്നപ്പോൾ, കുട്ടികളിലെ സാഹിത്യപോഷണത്തിനായി ബജറ്റിൽ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ആന്റണി അധ്യക്ഷയായി. വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിൻ, മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, മലയാളം മിഷൻ യുഎഇ കോഓർഡിനേറ്റർ കെ എൽ ഗോപി എന്നിവർ സംസാരിച്ചു. അധ്യാപികമാരായ രാജേശ്വരി, ജാസ്‌മിൻ, സിനി, കാവ്യ എന്നിവർ വിധികർത്താളായി. ഒഎൻവിയുടെ കവിതകളെ ആസ്‌പദമാക്കിയാണ് ഇത്തവണ സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചത്. ചാപ്റ്റർ സെക്രട്ടറി രാജേഷ് നിട്ടൂർ സ്വാഗതവും ജോ. സെക്രട്ടറി എ വി അജിത് കുമാർ നന്ദിയും പറഞ്ഞു.
0 comments