Deshabhimani

മലയാളം മിഷൻ ഖൽബയിൽ പുതിയ പഠന കേന്ദ്രം ആരംഭിച്ചു

khalba
വെബ് ഡെസ്ക്

Published on Apr 17, 2025, 07:20 PM | 1 min read

ഷാർജ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ കൽബയിൽ പുതിയ പഠന കേന്ദ്രം ആരംഭിച്ചു. അക്ഷരമുറ്റം ഐഎസ്‍സിസി കൽബ എന്ന പേരിൽ ആരംഭിച്ച പുതിയ പഠന കേന്ദ്രത്തിലെ പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഖൽബ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം മലയാളം മിഷന്റെ അവതരണ ഗാനത്തോടെ ആരംഭിച്ചു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ വ്യത്യസ്തമായ കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.


ഐഎസ്‍സിസി കൽബ പ്രസിഡന്റ് എൻ എം അബ്ദുൾ സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയ വൺ മിഡിൽ ഈസ്റ്റ് വാർത്ത വിഭാഗം മേധാവി എം സി എ നാസർ മുഖ്യാതിഥിയായി. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ചെയർമാനും, ലോക കേരളസഭ അംഗവുമായ പുത്തൂർ റഹ്മാൻ, മലയാളം മിഷൻ അക്കാദമി കൗൺസിൽ അംഗവും, യുഎഇ കോഡിനേറ്ററുമായ കെ എൽ ഗോപി, ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ, വൈസ് പ്രസിഡന്റ് കെ സി അബൂബക്കർ, സുബൈർ എടത്തനാട്ടുകര (ജോ സെക്രട്ടറി ഐഎസ്‍സിസി കൽബ), വി ഡി മുരളീധരൻ (അഡ്വൈസർ ഐഎസ്‍സിസി കൽബ) .സൈനുദ്ധീൻ (അഡ്വൈസർ ഐഎസ്‍സിസി കൽബ)എന്നിവർ ആശംസകൾ അറിയിച്ചു. ഫുജൈറ ചാപ്റ്റർ കോർഡിനേറ്ററും പ്രധാന അദ്ധ്യാപകനുമായ രാജശേഖരൻ വല്ലത്ത് കുട്ടികളുമായി സംവദിച്ചു.


ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് വിത്സൺ ഫിലിപ്പ് ,ഫുജൈറ ഐഎസ്‍സി ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, ഐഎസ്‍സി ഖോർഫക്കാൻ പ്രതിനിധി മുരളീധരൻ റ്റി.വി, ഐഎസ്‍സിസി കൽബ ലേഡീസ് വിങ് കോർഡിനേറ്റർ നാൻസി വിനോദ്, മറ്റു ഭാരവാഹികൾ, ഇതര സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പഠനകേന്ദ്രം ഭാരവാഹികൾ, ഭാഷാപ്രവർത്തകർ ,അദ്ധ്യാപകർ,കുട്ടികൾ,മാതാപിതാക്കൾ തുടങ്ങി നാനാ മേഖലകളിലുള്ളവരുടെ പ്രാതിനിധ്യം കൊണ്ട് ചടങ്ങ് സമ്പന്നമായി. കൽബ ഐഎസ്‍സിസി ജന. സെക്ര. സി എക്സ് ആന്റണി സേവ്യർ, കൽബ കോർഡിനേറ്റർ ബുഷ്‌റ സുധീർ എന്നിവർ സംസാരിച്ചു. അവതാരകരായ ശ്രീലക്ഷ്മി, അമീറ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home