മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ വച്ച് മരിച്ചു. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
ജിദ്ദയിലെ ഹയ്യസഫയിലെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. 13 വർഷത്തിലധികമായി പ്രവാസിയാണ്. ഭാര്യ: ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ.
ജിദ്ദ കിംങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
0 comments