ഗാസയ്ക്ക് സഹായം: യുഎഇ കപ്പൽ അഷ്ദോദ് തുറമുഖത്തെത്തി

ഷാർജ : ഗാസ നിവാസികൾക്ക് അടിയ ന്തര മാനുഷിക സഹായം നൽകാനായി യുഎഇ ആരംഭിച്ച ഓപ്പറേഷൻ ചിവാലറസ് നൈറ്റ് മൂന്നിന്റെ ഭാഗമായി ദുരിതാശ്വാസ സാമഗ്രികളുമായി സഹായ കപ്പൽ അഷ്ദോദ് തുറമുഖത്തെത്തി. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമത്താൽ ബുദ്ധിമുട്ടുന്നവർക്കാണ് സഹായം. ഭക്ഷണപ്പൊതികൾ, മാവ്, ഈന്തപ്പഴം, പാൽ തുടങ്ങിയ അവശ്യവസ്തുക്കളും കുട്ടികൾക്കുള്ള പാക്കേജുകളും ഉൾപ്പെടെ 2500 ടൺ സഹായ വസ്‌തുക്കളാണുള്ളത്. ജനങ്ങളെ സഹായിക്കുക, അവരുടെ ദുരിതങ്ങൾ ലഘുകരിക്കുക എന്നിവയാണ് സംരംഭത്തിൻ്റെ ലക്ഷ്യം. 2023 നവംബർ അഞ്ചിന് സംരംഭം ആരംഭിച്ചശേഷം യുഎഇ നിരവധി സഹായ കപ്പലുകളാണ് ഗാസയിലേക്ക് അയച്ചത്.
0 comments